ബം​ഗ​ളൂ​രു​വി​ൽ യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു
Thursday, July 25, 2024 11:25 AM IST
ബം​ഗ​ളൂ​രു: യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം പ്ര​തി ര​ക്ഷ​പ്പെ​ട്ടു. ബം​ഗ​ളൂ​രു​വി​ലെ കോ​റ​മം​ഗ​ല​യി​ൽ ആ​ണ് സം​ഭ​വം. ബി​ഹാ​ർ സ്വ​ദേ​ശി കൃ​തി കു​മാ​രി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കോ​റ​മം​ഗ​ല​യി​ൽ പേ​യിം​ഗ് ഗ​സ്റ്റ് ആ​യി താ​മ​സി​ക്കു​ക​യാ​രു​ന്നു കൃ​തി. യുവതി‌യു​ടെ സുഹൃത്താണ് കു​റ്റം ന​ട​ത്തി​യ​തെ​ന്നാണ് പോ​ലീ​സിന്‍റെ പ്രാഥമിക നിഗമനം.

സം​ഭ​വ​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.