ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന ബ​സ് മ​റി​ഞ്ഞു; ഒ​രു മ​ര​ണം, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Friday, September 20, 2024 1:47 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​യാ​യ അ​മ​ൽ ഫ്രാ​ങ്ക്ലി​ൻ(22) ആ​ണ് മ​രി​ച്ച​ത്.

അ​പ്പ​ക​ട​ത്തി​ൽ നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി ഉ​ൾ​പ്പ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹു​ൻ​സൂ​രി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ 12.45നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ഞ്ചേ​രി വ​ഴി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന എ​സ്കെ​എ​സ് ട്രാ​വ​ൽ​സി​ന്‍റെ എ​സി സ്ലീ​പ്പ​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്ന ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് ര​ണ്ടു​ത​വ​ണ മ​റി​യു​ക​യാ​യി​രു​ന്നു.


മ​ല​യാ​ളി യാ​ത്ര​ക്കാ​രാ​ണ് ഭൂ​രി​ഭാ​ഗ​വും ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണു ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞ​ത്.