പെ​ൺ​കു​ട്ടി​ക​ളെ വെ​ട്ടി​ക്കൊ​ന്നു; ര​ണ്ടാ​ന​ച്ഛ​നെ തെ​ര​ഞ്ഞ് പോ​ലീ​സ്
Monday, August 26, 2024 12:40 PM IST
ബം​ഗ​ളൂ​രു: ദാ​സ​റ​ഹ​ള്ള​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ ര​ണ്ടാ​ന​ച്ഛ​ൻ കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശ് ഗോ​ര​ഖ്പുർ സ്വ​ദേ​ശി​നി​ക​ളാ​യ സു​ഷ​മ (16), സോ​ണി (14) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ര​ണ്ടാ​ന​ച്ഛ​നും ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നു​മാ​യ മോ​ഹ​ൻ ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വെ​ട്ടു​ക​ത്തി സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.


വ​സ്ത്ര​നി​ർ​മാ​ണ ഫാ​ക്ട​റി ജീ​വ​ന​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മ​ക്ക​ളെ ര​ക്തം വാ​ർ​ന്ന് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക്ക​ളെ ഉ​പ​ദ്ര​വി​ക്കാ​ൻ പ്ര​തി മു​ൻ​പും ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി.