‘ഓ​ല’​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി നാ​യ!
Saturday, August 5, 2023 12:27 PM IST
ബം​ഗ​ളൂ​രു: ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ ഓ​ല ഒ​രു പു​തി​യ ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ച്ചു. ബി​ജ്‌​ലി എ​ന്ന് പേ​രു​ള്ള നാ​യ​യെ​യാ​ണ് പു​തി​യ ജീ​വ​ന​ക്കാ​ര​നാ​യി ബം​ഗ​ളൂ​രു​വി​ൽ നി​യ​മ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കാ​വ​ൽ ആ​ണു ജോ​ലി.

ക​മ്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​നാ​യ ഭ​വി​ഷ് അ​ഗ​ർ​വാ​ൾ ആ​ണ് പു​തി​യ അം​ഗ​ത്തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ഒ​പ്പം ബി​ജ്‌​ലി​യു​ടെ ഐ​ഡി കാ​ർ​ഡും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ആ​ക​ർ​ഷ​ക​മാ​യ നീ​ള​ൻ ചെ​വി​ക​ളോ​ട് കൂ​ടി വെ​ള്ള​യും ത​വി​ട്ടു​നി​റ​വും ക​ല​ർ​ന്ന​താ​ണ് ബി​ജ്‌​ലി​യു​ടെ രൂ​പം. ചി​ത്ര​വും പേ​രും ഉ​ൾ​പ്പെ​ടു​ത്തി​യ ഐ​ഡി​കാ​ർ​ഡാ​ണ് ബി​ജ്‌​ലി​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.


440 V എ​ന്ന​താ​ണ് ഐ​ഡി കാ​ർ​ഡ് ന​മ്പ​ര്‍. ര​ക്ത​ഗ്രൂ​പ്പ് “PAW +ve” ആ​ണ്. അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ഓ​ഫീ​സ് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

കോ​റ​മം​ഗ​ല ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ലാ​ണ് നാ​യ ജോ​ലി ചെ​യ്യു​ന്നു​ന്ന​തെ​ന്ന് ഐ​ഡി കാ​ർ​ഡി​ൽ വ്യ​ക്ത​മാ​ണ്. നാ​യ​ക​ളെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണ് ഭ​വി​ഷ് അ​ഗ​ർ​വാ​ൾ.

ഓ​ഫീ​സി​ലെ സോ​ഫ​യി​ൽ നാ​യ​ക​ൾ​ക്കൊ​പ്പം ഉ​റ​ങ്ങു​ന്ന ഭ​വീ​ഷി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.