ചി​ത്ര​ദു​ർ​ഗ​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ആം​ബു​ല​ൻ​സി​ടി​ച്ച് മൂ​ന്നു​മ​ര​ണം
Friday, June 9, 2023 3:29 PM IST
ബം​ഗ​ളൂ​രു: ചി​ത്ര​ദു​ർ​ഗ​യി​ൽ മൃ​ത​ദേ​ഹ​വു​മാ​യി​വ​ന്ന ആം​ബു​ല​ൻ​സ് നി​ർ​ത്തി​യി​ട്ട ലോ​റി​യു​ടെ പി​ന്നി​ലി​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു.

ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന ക​ന​ക​മ​ണി(72), ആ​കാ​ശ്(17), ഡ്രൈ​വ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ ചി​ത്ര​ദു​ർ​ഗ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ല്ല​പു​ര ഗ്രാ​മ​ത്തി​നു​സ​മീ​പം ദേ​ശീ​യ​പാ​ത 48-ൽ ​വ്യാ​ഴാ​ഴ്ച‌‌​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​ജ​റാ​ത്തി​ൽ നി​ന്ന് മൃ​ത​ദേ​ഹ​വു​മാ​യി ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ലേ​ക്ക് വ​ന്ന ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.


ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചി​ത്ര​ദു​ർ​ഗ റൂ​റ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.