ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് തരംഗം. ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ് മുന്നേറുകയാണ്. 125 സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ ബിജെപി 70 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. 23 സീറ്റിലേക്ക് ജെഡിഎസ് കൂപ്പുകുത്തി.
ബംഗളൂരു അടക്കമുള്ള സംസ്ഥാനത്തെ എല്ലാ മേഖലയിലും കോൺഗ്രസ് മുന്നേറ്റമാണ് കാണാൻ കഴിയുന്നത്.