ഓ യെസ് ആപ്പിന്റെ നിര്‍മിത ബുദ്ധി വേര്‍ഷന്‍ പുറത്തിറക്കി; ഷിക്കാഗോയിലും സർവീസ്
Friday, August 1, 2025 12:05 PM IST
കൊച്ചി: ജിഗ് വോക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഓ യെസ് ആപ്പിന് പിന്നാലെ എഐ വേര്‍ഷനില്‍ ബുക്കിംഗിനായി ഓ യെസ് എഐ പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ നിര്‍മിത ബുദ്ധി കേന്ദ്രീകൃത ഗാര്‍ഹിക സേവന പ്ലാറ്റ്ഫോമാണ് ഓ യെസ് എഐ.
ഓ യെസ് എഐ ഹോം സൊല്യൂഷന്‍സ് കേന്ദ്ര ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എ. അനൂപ് ഉദ്ഘാടനം ചെയ്തു. ഓ യെസ് എഐ ലോഗോ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് പ്രകാശനം ചെയ്തു. കേരള ഹൈക്കോടതി സ്റ്റാൻഡിംഗ് കൗണ്‍സില്‍ അഡ്വ. ഷൈജു, ഓ യെസ് മാനേജ്മെന്റ് പ്രതിനിധി മിലന് മാത്യു, സിഇഒ ടിഞ്ജു പത്മനാഭന് എന്നിവര്‍ പങ്കെടുത്തു.
വിവിധ മേഖലകളില്‍ ഓ യെസ് പാര്‍ട്ണറായി പ്രവര്‍ത്തിക്കുന്നവരെ ആദരിച്ചു. 2021ല്‍ ആരംഭിച്ച ഓ യെസ് 2023ലാണ് ഓ യെസ് ബിസിനസ് മോഡല്‍ രംഗത്തിറക്കിയത്. കൊച്ചി, തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളിലൂടെ ഓ യെസ് യുഎസ്എയിലെ ഷിക്കാഗോയിലേക്കും വികസിക്കുകയാണ്.
രണ്ടായിരം സര്‍വീസ് പ്രൊവൈഡര്‍മാരും നൂറുകണക്കിന് പേര്‍ക്ക് പ്രതിമാസം തൊഴിലവസരങ്ങളും നല്കുന്ന ഓ യെസ് പ്രദേശിക സാമ്പത്തിക രംഗത്തിന് മികച്ച സംഭാവനകളാണ് നല്‍കുക. ഇന്ത്യയിലാകമാനമുള്ള ഗാര്‍ഹിക സേവനങ്ങളില്‍ വിശ്വസിക്കാനാവുന്ന പ്ലാറ്റ്ഫോമാണ് ഓ യെസ് ആപ്.
ഓ യെസ് എഐയിലൂടെ വേഗത്തിലും മികച്ച നിലയിലും കൂടുതല്‍ കൃത്യതയോടെയുമുള്ള സേവനങ്ങളും സമൂഹത്തിന് പിന്തുണയുമായി തൊഴിലവസരങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.
വെബ്സെെറ്റ്: https://ohyesworld.com https://ohyes.ai