ഹൂ​സ്റ്റ​ണ്‍: 12 വ​ര്‍​ഷ​മാ​യി ന​ട​ത്തു​ന്ന ഇ​ന്ത്യ​ന്‍ എ​ക്യൂ​മെ​നി​ക്ക​ല്‍ ക്രി​സ്ത്യ​ന്‍ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ (ഐ​സി​ഇ​സി​എ​ച്ച്) ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ന് ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​നം. ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ഏ​പ്രി​ല്‍ ആറിനു ​ആ​രം​ഭി​ച്ച ടൂ​ര്‍​ണ​മെന്‍റ് മേയ് 17ന് ​സ​മാ​പി​ച്ചു.

സെ​മി​യി​ല്‍ സെ​ന്‍റ് ജോ​സ​ഫ് സീ​റോമ​ല​ബാ​ര്‍ ച​ര്‍​ച്ചി​നെ പ​രാ​ജ​യ​പെ​ടു​ത്തി സെ​ന്‍റ് മേ​രീ​സ് പെ​യ​ര്‍​ലാ​ന്‍​ഡും സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ച​ര്‍​ച്ചി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​ന്‍റ് ജെ​യിം​സ് ക്‌​നാ​നാ​യ ച​ര്‍​ച്ചും ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു.



മേയ് 17ന് ​സ്റ്റാ​ഫോ​ര്‍​ഡ് സി​റ്റി പാ​ര്‍​ക്കി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ സെ​ന്‍റ് ജെ​യിം​സ് ക്‌​നാ​നാ​യ ച​ര്‍​ച്ച് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. 20 ഓ​വ​ര്‍ മ​ത്സര​ത്തി​ല്‍ 10 ഓ​വ​റി​ല്‍ 47 റ​ണ്‍​സി​ന് ഏഴ് വി​ക്ക​റ്റ് ന​ഷ്‌ടപ്പെട്ട സെന്‍റ് ജെ​യിം​സി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ല്‍ 20 ഓ​വ​റി​ല്‍ 87 റ​ണ്‍​സി​നു പു​റ​ത്താ​ക്കാ​ന്‍ സെ​ന്‍റ് മേ​രീ​സ് പി​യ​ര്‍​ലാ​ന്‍​ഡി​ന് ക​ഴി​ഞ്ഞു.



തു​ട​ര്‍​ന്ന് ബാ​റ്റിംഗി​നു ഇ​റ​ങ്ങി​യ സെ​ന്‍റ് മേ​രീ​സ് പി​യ​ര്‍ ലാ​ന്‍​ഡി​ന് തു​ട​ക്ക​ത്തി​ല്‍ മൂന്ന് വി​ക്ക​റ്റ് ന​ഷ്ട​മാ​യി. പി​ന്നീ​ട് പ്ര​തി​രോ​ധ​ത്തി​ലു​ടെ സെ​ന്‍റ് മേ​രീ​സ് പി​യ​ര്‍​ലാ​ന്‍​ഡ് അ​ധി​കം വി​ക്ക​റ്റ് ന​ഷ്ട​മാ​കാ​തെ ല​ക്ഷ്യം ക​ണ്ടു.

ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഉ​ട​നീ​ളം മി​ക​ച്ച ഫോം ​നി​ല​നി​ര്‍​ത്തി​യ സെന്‍റ് മേ​രീ​സ് പെ​യ​ര്‍​ലാ​ന്‍​ഡ് ഫൈ​ന​ലി​ലും അ​വ​രു​ടെ മി​ക​വ് പു​ല​ര്‍​ത്തി. ഫൈ​ന​ല്‍ മ​ത്സ​രം കാ​ണാ​ന്‍ ഗ്രൗ​ണ്ടി​ല്‍ നൂ​റു ക​ണ​ക്കി​നു ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍ പ​ങ്കെ​ടു​ത്തു.




മ​ത്സ​ര​ത്തി​ലു​ട​നീ​ളം ടീ​മു​ക​ള്‍​ക്കു വേ​ണ്ടി ചെ​ണ്ട മേ​ളം ന​ട​ത്തി​യ​ത് മത്സ​ര​ത്തി​നു കൂ​ടു​ത​ല്‍ ആ​സ്വാ​ദ​ന​മാ​യി. വി​ജ​യി​ക​ള്‍​ക്കു സ്റ്റാ​ഫോ​ര്‍​ഡ് സി​റ്റി മേ​യ​ര്‍ കെ​ന്‍ മാ​ത്യു, കെ.​കെ. മാ​ത്യു മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി​യും റ​ണ്ണേ​ഴ്‌​സ് അ​പ്പി​നു ബി​ജു ചാ​ല​ക്ക​ല്‍ ട്രോ​ഫി​യും ജോ​ര്‍​ജ് ജോ​സ​ഫ് ന​ല്‍​കി​യ ട്രോ​ഫി​ക​ള്‍ മി​ക​ച്ച ക​ളി​ക്കാ​ര്‍​ക്കും വി​ത​ര​ണം ചെ​യ്തു.

പ്ലെയർ ഓ​ഫ് ദ ​മാ​ച്ചാ​യി ജോ​ബി ജോ​സ​ഫ്, ബൗ​ള​ര്‍ ഓ​ഫ് ദ ​ടൂ​ര്‍​ണ​മെ​ന്‍റും പ്ലെയർ ഓ​ഫ് ദ ​സീ​രീ​സു​മാ​യി അ​ബി​ന്‍ പു​ന്നൂ​സും ബാ​റ്റ​ർ ഓ​ഫ് ടൂ​ര്‍​ണ​മെ​ന്‍റായി കെ​വി​ന്‍ ജോ​ണും മികച്ച ഫീ​ല്‍​ഡ​റായി സെ​ര്‍​ണി തോ​മ​സും തെരഞ്ഞടുക്കപ്പെട്ടു.



ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ.​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ്, ഫോ​ര്‍​ട്ട് ബെ​ന്‍​ഡ് കൗ​ണ്ടി ജ​ഡ്ജ് സു​രേ​ന്ദ്ര​ന്‍ പ​ട്ടേ​ല്‍, റ​വ.ഫാ. ​ജെ​ക്കു സ​ക്ക​റി​യ, റ​വ.​ ജീ​വ​ന്‍ ജോ​ണ്‍ (സ്‌​പോ​ര്‍​ട്‌​സ് ക​ണ്‍​വീ​ന​ര്‍), ബി​ജു ചാ​ല​ക്ക​ല്‍ (ക്രി​ക്ക​റ്റ് കോഓ​ര്‍​ഡി​നേ​റ്റ​ര്‍), അ​നി​ല്‍ വ​റു​ഗീ​സ്. ജ​സ്റ്റി​ന്‍ തോ​മ​സ്, റെ​ജി കോ​ട്ട​യം, വി​നോ​ദ് നാ​യ​ര്‍, നൈ​നാ​ന്‍ വീ​ട്ടി​നാ​ല്‍, ജി​നോ ജേ​ക്ക​ബ്, എ​ബി തോ​മ​സ്, ഐ​സി​ഇ​സി​എ​ച്ച് സെ​ക്ര​ട്ട​റി ഷാ​ജ​ന്‍ ജോ​ര്‍​ജ്, ട്ര​ഷ​റ​ര്‍ രാ​ജ​ന്‍ അ​ങ്ങാ​ടി​യി​ല്‍, പി​ആ​ര്‍​ഒ ജോ​ണ്‍​സ​ന്‍ ഉ​മ്മ​ന്‍, ഫാ​ന്‍​സി​മോ​ള്‍ പ​ള്ള​ത്തു​മ​ഠം എ​ന്നി​വ​രും മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ടൂ​ര്‍​ണ​മെ​ന്‍റിന് നേ​തൃ​ത്വം ന​ല്‍​കി.