ഒ​ന്‍റാ​റി​യോ: കാ​ന​ഡ​യി​ലെ ഒ​ന്‍റാ​റി​യോ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ച് മ​ര​ണം. ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ‌​യ മാ​റ്റ് എ​ക്കേ​ർ​ട്ട്, വി​ദ്യാ​ർ​ഥി​ക​ളാ​യ ഒ​ലി​വി​യ റൂ​ർ​ക്ക്, റോ​വ​ൻ മ​ക്ലി​യോ​ഡ്, കെ​യ്ഡാ​ൻ​സ് ഫോ​ർ​ഡ്, ഡാ​നി​ക്ക ബേ​ക്ക​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഡോ​ർ​ചെ​സ്റ്റ​റി​ലെ സ്കൂ​ൾ സോ​ഫ്റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം വാ​ക്ക​ർ​ട്ട​ണി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന എ​സ്‌​യു​വി ട്രാ​ക്ട​ർ ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


വാ​ക്ക​ർ​ട്ട​ൺ ഡി​സ്ട്രി​ക്റ്റ് ക​മ്യൂ​ണി​റ്റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും ഓ​വ​ൻ സൗ​ണ്ട് ജൂ​ണി​യ​ർ ബി ​നോ​ർ​ത്ത്സ്റ്റാ​ർ​സ് ലാ​ക്രോ​സ് ടീ​മി​ന്‍റെ അ​സി​സ്റ്റ​ന്‍റ് കോ​ച്ചു​മാ​യി​രു​ന്നു മാ​റ്റ് എ​ക്കേ​ർ​ട്ട്.