ഡെൽമയ്ക്ക് നവ നേതൃത്വം; പ്രസിഡന്റ് ജിപ്സൺ ജോസഫ്
അജിത് ചാണ്ടി
Monday, June 2, 2025 11:09 AM IST
ഡെലാഡെയർ: ഡെൽമ (ഡെലവെയർ മലയാളി അസോസിയേഷൻ) ജനറൽ ബോഡിയോഗം 2025-ലെ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജിപ്സൺ ജോസഫ്, വൈസ് പ്രസിഡന്റ് രാജി മാത്യു, സെക്രട്ടറി സുജിത് മുരുകൻ, ജോയിന്റ് സെക്രട്ടറി പ്രവീൺ ഗോവിന്ദൻ, ട്രഷർ തോമസ് പൂട്ടതങ്കൾ, സിമി സൈമൺ കൾച്ചറൽ കോഓർഡിനേറ്റർ എന്നിവരെ തെരെഞ്ഞെടുത്തു
.
കമ്മിറ്റി അംഗങ്ങള്‍: റീന ജയേഷ് രാധാകൃഷ്ണൻ ശ്രീവത്സൻ, രാജേഷ്മോൻ ഭാസ്കരൻ, മുരളി ഗോപിനാഥ് , ഡെറിക് പാവു എന്നിവരും ട്രസ്റ്റീ ബോർഡ് അംഗങ്ങളായി സക്കറിയ കുര്യൻ (ചെയർ പേഴ്സൺ), അബിത ജോസ് (വൈസ് ചെയർ പേഴ്സൺ) മനോജ് വർഗീസ്, അജിത് ചാണ്ടി, ലാറി ആൽമേഡ എന്നിവരെയും തെരഞ്ഞെടുത്തു.
501(c) ഓർഗനൈസേഷനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഡെൽമ പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമൂഹിക സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും പ്രവാസി മലയാളികൾക്കായി കൂടുതൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുമെന്നും പുതിയാതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ സംഘടനയെ നയിച്ച നേതാക്കന്മാരും പ്രവർത്തകരും അവരുടെ നിസ്വാർഥമായ പ്രവത്തനം ഒന്നുകൊണ്ടു മാത്രമാണ് ഈ സംഘടനാ ഉയരങ്ങളിലേക്ക് എത്തുവാൻ കഴിഞ്ഞത് എന്ന് ജനറൽ ബോഡി വിലയിരുത്തി. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ജനറൽ ബോഡി അനുമോദിച്ചു.