ലോ​സ് ആ​ഞ്ച​ല​സ്: ലോ​സ് ആ​ഞ്ച​ല​സി​ൽ ന​ട​ന്ന വ​നി​താ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള ടീം ​ര​ണ്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. ഏ​ഴാ​മ​ത് "എ​ഡ്യൂ​ക്കേ​റ്റ് എ ​കി​ഡ്' ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ഇ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ച സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ക​ർ​ണാ​ട​ക ടീ​മാ​ണ് വി​ജ​യി​ച്ച​ത്. "കേ​ര​ള സൂ​പ്പ​ർ സ്ട്രൈ​ക്കേ​ഴ്സ്' എ​ന്ന പേ​രി​ൽ രേ​ണു സു​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ങ്ങി​യ ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​ൻ എ​ൻ. മ​ഞ്ജു​ഷ​യാ​യി​രു​ന്നു.



നേ​ര​ത്തെ ന​ട​ന്ന കു​ട്ടി​ക​ളു​ടെ ടൂ​ർ​ണ​മെ​ന്‍റി​ൽ "കേ​ര​ള നൈ​റ്റ് റൈ​ഡേ​ഴ്സ്' ക​ർ​ണാ​ട​ക​യു​ടെ "ഓ​സി റൈ​സിം​ഗ് സ്റ്റാ​റി​നെ' തോ​ൽ​പ്പി​ച്ച് ചാ​ന്പ്യ​ന്മാ​രാ​യി.



ക​ർ​ണാ​ട​ക​യെ ഉ​യ​ർ​ത്തി​യ 44 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഓ​രോ​വ​ർ ബാ​ക്കി നി​ൽ​ക്കെ കേ​ര​ളം മ​റി​ക​ട​ന്നു. ദേ​വാ​ഗ് പ്ര​ണാ​ബ് ക്യാ​പ്റ്റ​നും ആ​ര​വ് നാ​യ​ർ വൈ​സ് ക്യാ​പ്റ്റ​നു​മാ​യ കേ​ര​ള ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച​ത് എ​ൻ.​പി. സു​രേ​ഷ്, സു​ഭാ​ഷ്, ശ​ബ​രി, രാ​മ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ്.




സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന "എ​ഡ്യൂ​ക്കേ​റ്റ് എ ​കി​ഡ്' ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്. സു​ജി​ത് അ​ര​വി​ന്ദ​നാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന സം​ഘാ​ട​ക​ൻ.





ട്ര​സ്റ്റി​ന്‍റെ ചെ​യ​ർ​പ​ഴ്സ​ൻ ഡോ. ​ശ്രീ​ദേ​വി വാ​ര്യ​രും ഓം ​ഡ​യ​റ​ക്ട​ർ ര​വി വെ​ള്ള​ത്തേ​രി​യും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച മ​റ്റു​ള്ള​വ​രും ന​ന്ദി അ​റി​യി​ച്ചു.