ഡാ​ള​സ്: ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ​ഡി​എം​എ ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ന്‍​ഷി​പ്പ് മ​ത്സ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് ഡാ​ള​സി​ന​ടു​ത്തു​ള്ള ലൂ​യി​സ്‌​വി​ല്‍ ബാ​ഡ്മി​ന്‍റ​ൺ സെ​ന്‍റ​റി​ല്‍ ന​ട​ക്കും.

ടെ​ക്‌​സ​സി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തു​ന്ന നൂ​റോ​ളം ബാ​ഡ്മി​ന്‍റൺ താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രം അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജൂ​ഡി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ടൂർണമെന്‍റിൽ നിന്ന് ല​ഭി​ക്കു​ന്ന തു​ക കേ​ര​ള​ത്തി​ലെ ഭിന്നശേഷിക്കാ​രാ​യ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ന​ല്‍​കു​മെ​ന്ന് സം​ഘാ​ട​ക​രാ​യ ശ്രീ​നാ​ഥ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍, വി​നീ​ത് രാ​മ​ച​ന്ദ്ര​ന്‍, ഡ​ക്സ്റ്റ​ന്‍ ഫെ​രേ​ര, സി​ന്‍​ജോ തോ​മ​സ്, സെ​യ്ജു വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.


പ​ങ്കെ​ടു​ക്കു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ടു​ക: ശ്രീ​നാ​ഥ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (5103785572), വി​നീ​ത് രാ​മ​ച​ന്ദ്ര​ന്‍(2144009571), ഡ​ക്സ്റ്റ​ന്‍ ഫെ​രേ​ര (9727684652).