ഷി​ക്കാ​ഗോ: ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നി​യേ​ഴ്‌​സി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നി​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ആ​നു​വ​ല്‍ ചാ​രി​റ്റി ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് ജൂ​ണ്‍ ഒ​ന്നി​ന് ബേ​ന്‍​ഡ​ന്‍​വി​ല്ലാ​യി​ലു​ള്ള വൈ​റ്റ് പ്ലെ​യി​ന്‍​സ് ഗോ​ള്‍​ഫ് ക്ല​ബി​ല്‍ ന​ട​ക്കും.

അ​തി​നു​ശേ​ഷം ന​ട​ക്കു​ന്ന ഡി​ന്ന​റും വി​നോ​ദ പ​രി​പാ​ടി​ക​ളും മ​ഹാ​രാ​ജ് ഇ​ന്ത്യ​ന്‍ റ​സ്റ്റോ​റ​ന്‍റ് ബാ​ങ്ക്വ​റ്റ് ഹാ​ളി​ല്‍ (3400 റി​വ​ർ റോ​ഡ്, ഫ്രാ​ങ്ക്ലി​ൻ പാ​ർ​ക്ക്, ഐ​എ​ൽ) ന​ട​ക്കും. ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റി​ലും ഡി​ന്ന​റി​ലും പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള എ​ന്‍​ജി​നീ​യേ​ഴ്‌​സ് [email protected] ലേ​ക്ക് മെ​യി​ല്‍ ചെ​യ്യു​ക.

എ​എ​ഇ​ഐ​ഒ​യു​ടെ പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്‌​സ​ണ്‍ വ​ര്‍​ഗീ​സ് (ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ, ജി​ഇ), ഗോ​ള്‍​ഫ് & ചാ​രി​റ്റി ചെ​യ​ര്‍​മാ​ന്‍ ഗു​ല്‍​സാ​ര്‍ സിം​ഗ് (ഇ​ഇ​ഒ പാ​ൻ അ​മേ​രി​ക്ക ഇ​ൻ‌​കോ​ർ​പ്പ​റേ​റ്റ​ഡ്), ഗോ​ള്‍​ഫ് & ചാ​രി​റ്റി കോ-​ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ഡോ. ​പ്ര​മോ​ദ് വോ​റ (പ്ര​സി​ഡ​ന്‍റ് പ്രൊ​ബി​സ് ഇ​ൻ‌​കോ​ർ​പ്പ​റേ​റ്റ​ഡ്), ദി​പ​ന്‍ മോ​ദി (സി​ഇ​ഒ മോ​ദി ഫി​നാ​ൻ​സി​ല ഗ്രൂ​പ്പ്), നാ​ഗ് ജ​യ്‌​സ് വാ​ള്‍ (സീ​നി​യ​ർ അ​ഡ്വൈ​സ​ർ, സെ​യി​ൽ​സ് ഫോ​ഴ്‌​സ് ഇ​ൻ‌​കോ​ർ​പ്പ​റേ​റ്റ​ഡ്), രാ​ജി​ന്ദ​ര്‍ സിം​ഗ് മാ​ഗോ (ഡോ. ​മാ​നേ​ജ​ർ നോ​വി​സ്റ്റാ​ർ) എ​ന്നി​വ​രാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.




ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ടൂ​ര്‍​ണ​മെന്‍റ് ആ​രം​ഭി​ക്കും.​നെ​റ്റ് വ​ര്‍​ക്കിം​ഗ് ആ​ൻ​ഡ് ഡി​ന്ന​ര്‍ അ​ഞ്ചി​ന് തു​ട​ങ്ങും. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്നും ല​ഭി​ക്കു​ക തു​ക സം​ഘ​ട​ന​യു​ടെ വി​വി​ധ ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വി​നി​യോ​ഗി​ക്കും.

എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ സെ​പ്റ്റം​ബ​റി​ൽ ഓ​ക്ക് ബ്രൂ​ക്ക് മാ​രി​യ​റ്റി​ല്‍ ന​ട​ക്കു​ന്ന ആ​നു​വ​ല്‍ ഗാ​ല​യി​ല്‍ വ​ച്ച് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് ബോ​ര്‍​ഡ് അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ AAEIOUSA.ORG-ല്‍ ​നി​ന്ന് ല​ഭി​ക്കു​ന്ന​താ​ണ്.