ന്യൂ​കാ​സി​ൽ: അ​ത്‌​ല​റ്റി​ക് ക്ല​ബ് ന്യൂ​കാ​സി​ൽ ന്യൂ​കാ​സി​ലി​ലെ നോ​ർ​ത്തും​ബ്രി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ ജൂ​ലൈ 19ന് ​ഉ​ച്ച​യ്ക്ക് 12ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഷ്യ​ൻ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

യു​കെ​യി​ലു​ട​നീ​ള​മു​ള്ള 11 മ​ല​യാ​ളി ടീ​മു​ക​ളും ദു​ബാ​യി​യി​ൽ നി​ന്നു​മു​ള്ള ഒ​രു ടീ​മും ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് 651 പൗ​ണ്ട്, ര​ണ്ടാം സ​മ്മാ​ന​ർ​ഹ​ർ​ക്ക് 351 പൗ​ണ്ട്, മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 201 പൗ​ണ്ട്, നാ​ലാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 101 പൗ​ണ്ട് തു​ക​യും ട്രോ​ഫി​യും ല​ഭി​ക്കും.


ഐ​ഡി​യ​ലി​സ്റ്റി​ക് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സാ​ണ് പ്ര​ധാ​ന സ്പോ​ൺ​സ​ർ. എ​സ്എം24 ഹെ​ൽ​ത്ത് കെ​യ​ർ ലി​മി​റ്റ​ഡ്, ആ​ൽ​ഡ്രി​യാ​സ് ഓ​ട്ടോ ഡീ​ൽ​സ് ഗേ​റ്റ്സ്ഹെ​ഡ് ന്യൂ​കാ​സി​ൽ, മി​ന്‍റ് ലീ​ഫ് കേ​ര​ള റ​സ്റ്റോ​റ​ന്‍റ് മി​ഡി​ൽ​സ്ബ​റോ, അ​ങ്ക​മാ​ലി കി​ച്ച​ൺ ന്യൂ​കാ​സി​ൽ എ​ന്നി​വ​രാ​ണ് സ​ഹ​സ്പോ​ൺ​സ​ർ​മാ​രാ​യി.

ഈ ​കാ​യി​ക മാ​മാ​ങ്ക​ത്തി​ലേ​ക്കു എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ജീ​ഷ് - 07767272899, ലി​റ്റോ - 07413901232.