വ​ത്തി​ക്കാ​ന്‍ സി​റ്റി: വെ​ളു​ത്ത റോ​സാ​പ്പൂ​ക്ക​ളു​മാ​യി ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ അ​ന്ത്യ​യാ​ത്ര​യി​ൽ അ​നു​ഗ​മി​ച്ച​വ​രി​ല്‍ 10 വ​യ​സു​കാ​രി മ​ല​യാ​ളി ബാ​ലി​ക നി​യ​യും. അ​പൂ​ര്‍​വ നി​യോ​ഗം മ​ഹാ​ഭാ​ഗ്യ​മാ​യി ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് നി​യ പ​റ​ഞ്ഞു.

ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ അ​ന്ത്യ​യാ​ത്ര​യി​ല്‍ പൂ​ക്കൂ​ട​യേ​ന്താ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട​ത് നി​യ ഉ​ൾ​പ്പെ​ടെ നാ​ലു കു​ട്ടി​ക​ളാ​ണ്. 15 വ​ര്‍​ഷ​മാ​യി റോ​മി​ല്‍ താ​മ​സി​ക്കു​ന്ന തൃ​ശൂ​ര്‍ പ​റ​പ്പു​ക്ക​ര ക​രി​പ്പേ​രി വീ​ട്ടി​ല്‍ ഫ്ര​നീ​ഷ് ഫ്രാ​ന്‍​സി​സ് - കാ​ഞ്ച​ന്‍ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ളാ​ണ്.



സാ​ന്‍റാ അ​സ്താ​സി​യ ഇ​ട​വ​ക അം​ഗ​വും ഇ​റ്റാ​ലി​യ​ന്‍ പ​ബ്ലി​ക് സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​മാ​ണ് നി​യ. സ​ഹോ​ദ​രി നൈ​ല.




ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ടി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ബ​സ​ലി​ക്ക വി​കാ​രി ഫാ. ​ബാ​ബു പാ​ണാ​ട്ടു​പ​റ​മ്പി​ലാ​ണ് നി​യാ​യെ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.



ഓ​രോ യാ​ത്ര​യി​ലും ന​ന്ദി​സൂ​ച​ക​മാ​യി മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​ല്‍ പൂ​ക്ക​ള​ര്‍​പ്പി​ച്ചി​രു​ന്ന ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ പ​തി​വ് രീ​തി​യെ അ​നു​സ്മി​ച്ചാ​ണ് കു​ട്ടി​ക​ൾ വെ​ളു​ത്ത റോ​സാ​പ്പൂ​ക്ക​ള്‍ തി​രു​സ്വ​രൂ​പ​ത്തി​നു മു​ന്നി​ല്‍ അ​ര്‍​പ്പി​ച്ച​ത്.