മറിയാമ്മ മത്തായി ബെൻസേലമിൽ അന്തരിച്ചു
Monday, April 7, 2025 4:04 PM IST
ബെൻസേലം: തട്ടയ്ക്കാട് കുമ്പനാട് പള്ളിക്കിഴക്കേതിൽ പരേതരായ തോമസ് വറുഗീസിന്റെയും ശോശാമ്മ വറുഗീസിന്റെയും മകളും പുല്ലാട് വരയന്നൂർ ഉമ്മഴങ്ങത്ത് മത്തായി തോമസിന്റെ ഭാര്യയുമായ മറിയാമ്മ മത്തായി(80) ബെൻസേലമിൽ അന്തരിച്ചു.
ഫിലഡൽഫിയ അസംൻഷൻ മാർത്തോമ്മാ പള്ളി ഇടവകാംഗമാണ്. മക്കൾ: മേബൽ, മേബിൾ, മേബി. മരുമക്കൾ: തോമസ് ചാണ്ടി, അജി ജോൺ, ഉമ്മൻ ഡാനിയൽ. കൊച്ചുമക്കൾ: മെലിസ, മെറിൻ, എലീന, ഷോൺ, മേഗൻ, ആഷ്ലി, ജോഷ്വ, സാറ.
പരേതയുടെ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ബുധനാഴ്ച രാവിലെ 9.15 മുതൽ ഉച്ചയ്ക്ക് 12.15 വരെ ഫിലഡൽഫിയ അസംൻഷൻ മാർത്തോമ്മാ പള്ളിയിൽ (10197 Northeast Ave, Philadelphia, PA 19116) നടക്കും.
തുടർന്ന് ഉച്ചയ്ക്ക് 12.45ന് റിച്ച്ലിയൂ റോഡിലുള്ള റോസ്ഡെയ്ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കാരം (Rosedale Memorial Park, 3850 Richlieu Rd, Bensalem, PA 19020).