ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന് പുതിയ ഭാരവാഹികൾ
സേവ്യർ കാവാലം
Tuesday, February 25, 2025 11:29 AM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ 2025 - 26 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അജയൻ പി.പി (കൺവീനർ), ജഗദീഷ്.കെ (കോ കൺവീനർ), സുനിത്ത്.ടി.കെ (ഖജാൻജി) എന്നിവരോടൊപ്പം വിവിധ ഉപവിഭാഗങ്ങളുടെ സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു.
റിയാസ് അമ്പലവൻ (സാമൂഹ്യ ക്ഷേമം), ബിബിൻ ദാസ് (കായിക വിഭാഗം), റോഫിൻ കെ. ജോൺ (ബാല വിഭാഗം/ശാസ്ത്ര സാങ്കേതിക വിഭാഗം), ശ്രീജ രമേഷ് (വനിതാ വിഭാഗം), അഞ്ജലി ബിജു (സാഹിത്യ വിഭാഗം), മുജീബ് മജീദ് (കലാവിഭാഗം) എന്നിവരാണ് മറ്റുഭാരവാഹികൾ.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ ചേർന്ന കേരള വിഭാഗം അംഗങ്ങളുടെ പൊതുയോഗമാണ് ഐക്യകണ്ഠേന ഭാരവാഹികളെ തെരഞ്ഞെടുത്തത്. രണ്ട് വർഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.
ഒമാനിൽ വിവിധ ഭാഷകളിൽ പ്രവർത്തിക്കുന്ന ക്ലബുകളിൽ മാതൃകാപരമായ പ്രവർത്തന ശൈലി പിന്തുടരുന്ന ക്ലബാണ് ഐഎസ്സി കേരള വിഭാഗം. ഇത് കൂടാതെ ഒമാനിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.