"ഒസൂറി' ഷോർട്ട് ഫിലിം പ്രദർശനം അരങ്ങേറി
അനിൽ സി. ഇടിക്കുള
Wednesday, February 26, 2025 7:17 AM IST
അബുദാബി: മലയാളി കൂട്ടായ്മ അംഗങ്ങൾ അഭിനയിച്ച ഒസൂറി എന്ന ലഘുചിത്രത്തിന്റെ ഗൾഫിലെ ആദ്യ പ്രദർശനം അൽ വഹ്ദ മാളിൽ സംഘടിപ്പിച്ചു. സ്വാതി ക്രിയേഷൻസിന്റെ ബാനറിൽ വിദ്യ നിഷൻ സംവിധാനം നിർവഹിച്ച ലഘുചിത്രത്തിന്റെ നിർമാണം നിഷൻ റോയ്, ബിജി പൗലോസ് , ജാൻസി , സലിം എന്നിവരാണ്.
സാന്ദ്ര നിഷാൻ റോയ് , ആൽഫ്രെഡ് ജോസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഗിരീഷ് ദാമോദർ (കാസ്റ്റിംഗ് ആൻഡ് ക്രിയേറ്റിവ് ഡയറക്ടർ) , ശരത് കോവിലകം (കഥ, തിരക്കഥ), അഖിലേഷ് (ഡി ഒപി), ഉണ്ണി നീലഗിരി (എഡിറ്റർ), സാജൻ കെ. രാം (സംഗീത സംവിധാനം), നവനീത് (അസിസ്റ്റന്റ് ഡയറക്ടർ) എന്നിവർ അണിയറയിൽ പ്രവർത്തിച്ചു. ഫത്താഹ്, സുബി ബിജു,സുബിന, ശഫാന എന്നിവരും ചിത്രത്തിൽ വേഷമിട്ടു.
റിയാൽറ്റി താരം ഷിയാസ് കരീം, മലയാളി സമാജം ജനറൽ സെക്രട്ടറി സുരേഷ് കുമാർ, ആർട്സ് സെക്രട്ടറി ജസിർ, എഡിഎം ചെയർമാൻ മമ്മിക്കുട്ടി, ജനറൽ സെക്രട്ടറി റാഫി, ട്രഷറർ, മുബാറക്, പ്രോഗ്രാം ഡയറക്ടർ ഫിറോസ്, ലേഡീസ് കൺവീനർ നാദിയ, നൈമ, റസീല എന്നിവർ ആശംസകൾ നേർന്നു.