മസ്കറ്റിൽ അന്തരിച്ച ഷാജി തോമസിന്റെ സംസ്കാരം ബുധനാഴ്ച
Monday, February 24, 2025 4:34 PM IST
മസ്കറ്റ്: കഴിഞ്ഞ ദിവസം മസ്കറ്റിലെ വാദി കബീറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഷാജി തോമസിന്റെ (സിബി - 57) സംസ്കാരം ബുധനാഴ്ച റാന്നി ഇട ഈട്ടിച്ചുവട് നസറത്ത് മാർത്തോമാ പള്ളി സെമിത്തേരിയിൽ നടത്തും.
തിങ്കളാഴ്ച വെളുപ്പിനെ ഒമാൻ എയർ വിമാനത്തിൽ കൊച്ചിയിലെത്തിച്ച് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ ഏഴിന് റാന്നിയിലെ നോയൽ ട്യൂൺസ് കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് സംസ്കാരം നടത്തും. പരേതൻ ഒമാൻ നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയാണ് പ്രവാസ ജീവിതം ആരംഭിച്ചത്. തുടർന്ന് അബാബിൽ എൽഎൽസി എന്ന പേരിൽ സെക്യൂരിറ്റി സിസ്റ്റംസിന്റെ ബിസിനസിലേക്കുൾപ്പെടെ പ്രവേശിച്ചു.
റാന്നി ഈട്ടിച്ചുവട് പാല നിൽക്കുന്നതിൽ പരേതരായ അധ്യാപക ദമ്പതികളായ പി.വി. തോമസ്- മേരി തോമസ് ദമ്പതികളുടെ പുത്രനാണ്. ഭാര്യ ഷെർലി തോമസ്. മക്കൾ സ്നേഹ, ശ്രുതി. സഹോദരി നിസി സെബു (തടത്തിൽ, കോഴഞ്ചേരി).