മുജ്തബ ക്രീയേഷൻസ് ദേശീയ ദിന ആൽബം "യാ ഹലാ കുവൈറ്റ്' റീലീസ് ചെയ്തു
അബ്ദുല്ല നാലുപുരയിൽ
Monday, February 24, 2025 3:35 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മുജ്തബ ക്രീയേഷൻസ് തയാറാക്കിയ 10-ാമത് ആൽബം "യാ ഹലാ കുവൈറ്റ്' റിലീസ് ചെയ്തു. കുവൈറ്റ് മിഷ്രിഫ് ഫെയർ ഗ്രൗണ്ടിലെ ലിറ്റിൽ വേൾഡ്ൽ നടന്ന ചടങ്ങിൽ മുഖ്യ പ്രായോചകരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂർ റിലീസിംഗ് നിർവഹിച്ചു.
അനിൽ ബേപ്പു(ഓർഗനൈസർ ലിറ്റിൽ വേൾഡ്), ഓട്ട് ചയാനിൻ (ഓപ്പറേഷൻ മാനേജർ ലിറ്റിൽ വേൾഡ്), മുഹമ്മദ് (പിആർ ഓഫീസർ പ്രോജക്ട് & കോർഡിനേഷൻ), വോൺ ഡിർക്ക് (പ്രൊജക്റ്റ് കോഓർഡിനേറ്റർ), അബ്ദുല്അസീസ്, ഹസൻ ഹമീദ് കേളോത്ത്, കെ. ദിലീപ്, വിനു വൈക്കാട് എന്നിവരും സന്നിഹിതരായിരുന്നു.
ആൽബത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് മൊമെന്റോ നൽകി. എസാർ മീഡിയ യൂട്യൂബ് ചാനലിലാണ് ആൽബം റിലീസ് ചെയ്തിരിക്കുന്നത്. കുവൈറ്റിന്റെ സംസ്കാരവും സൗഹാർദ്ദവും ഉയർത്തിപ്പിടിച്ച് ഒരുക്കിയ സംഗീത ആൽബം ഹബീബുള്ള മുറ്റിച്ചൂരാണ് സംവിധാനം ചെയ്തിരിക്കുന്നത്.