ആകർഷകമായ റംസാൻ ഓഫറുകളുമായി ലുലു
അനിൽ സി.ഇടിക്കുള
Saturday, February 22, 2025 4:20 PM IST
ഷാർജ: റംസാൻ ഷോപ്പിംഗിനായി മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താകൾക്ക് ഉറപ്പാക്കി ലുലു റീട്ടെയ്ൽ. വീട്ടുപകരണങ്ങൾ, ഫാഷൻ ആക്സസറികൾ തുടങ്ങി 5500ലേറെ ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെയാണ് കിഴിവ്.
വിലസ്ഥിരത ഉറപ്പാക്കി 300ലേറെ അവശ്യ ഉത്പന്നങ്ങൾക്ക് പ്രൈസ് ലോക്ക് സംവിധാനം ഏർപ്പെടുത്തി. ഹെൽത്തി റംസാൻ ക്യാന്പയ്ന്റെ ഭാഗമായി ഷുഗർഫ്രീ ഉത്പന്നങ്ങൾ അടക്കം സ്പെഷ്യൽ ഭക്ഷണവിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
ഡേറ്റ്സ് ഫെസ്റ്റിവൽ, മധുരപലഹാരങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനവുമായി സ്പെഷ്യൽ സ്വീറ്റ് ട്രീറ്റ്സ് ക്യാന്പയ്ൻ ഉൾപ്പടെയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
മികച്ച ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ലുലുവിന്റെ ഡിസ്കൗണ്ട് സ്റ്റോറുകളായ ലോട്ടിലും ആകർഷകമായ റംസാൻ ഓഫറുകളാണ് ഉള്ളത്.
നിരവധി ഉത്പന്നങ്ങൾക്ക് 19 ദിർഹത്തിൽ താഴെ മാത്രമാണ് വില. ഇതുകൂടാതെ മികച്ച കോംമ്പോ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഫാഷൻ ഉത്പന്നങ്ങൾക്കായി മികച്ച ഓഫറുകൾ റിയോ സ്റ്റോറുകളിലും ഉപബോക്താക്കളെ കാത്തിരിക്കുന്നു.
ഉപഭോക്താകൾക്ക് റംസാൻ ഷോപ്പിംഗ് ഏറ്റവും സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സംവിധാനങ്ങളുമായി കൂടി സഹകരിച്ച് വിപുലമായ സൗകര്യങ്ങളാണ് ലുലു സ്റ്റോറുകളിൽ ഒരുക്കിയിട്ടുള്ളതെന്നും ഏറ്റവും മികച്ച ഓഫറുകളാണ് ഇത്തവണത്തേത് എന്നും ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല വ്യക്തമാക്കി.
റംസാൻ കോംമ്പോ ബോക്സുകൾ, മലബാറി സ്നാക്സ്, അറബിക് ഗ്രില്ല്ഡ് വിഭവങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ശേഖരമാണ് ലുലുവിൽ ലഭിക്കുക.
ഹാപ്പിനെസ് ലോയൽറ്റി അംഗങ്ങൾക്ക് സ്പെഷ്യൽ റിവാർഡ് പോയിന്റുകളും ഉറപ്പാക്കിയിട്ടുണ്ട്. എമിറേറ്റ്സ് റെഡ് ക്രെസന്റുമായി സഹകരിച്ച് ചാരിറ്റി ഗിഫ്റ്റ് കാർഡ് സേവനം അടക്കം ലുലുവിൽ ലഭ്യമാക്കിയിട്ടുണ്ട്.