ഒഐസിസി നേതാവ് ഷിബു ജോയ് ദമാമിൽ അന്തരിച്ചു
Thursday, February 20, 2025 1:16 PM IST
ദമാം: ഒഐസിസി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഷിബു ജോയ്(46) ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊല്ലം ചിറ്റുമല സ്വദേശിയാണ്.
ദമാം വെസ്കോസ കമ്പനി ജീവനക്കാരനാണ്. ജോലി സ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
ദമാമിലെ ഒഐസിസിയുടെ രൂപവത്കരണ കാലം മുതൽ സംഘടനാ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു. സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു.
തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഷിബു ജോയിയുടെ നിര്യാണത്തിൽ കൊല്ലം ജില്ലാ ഒഐസിസി അനുശോചനം രേഖപ്പെടുത്തി.
ഭാര്യ: സോണി. രണ്ട് മക്കളുണ്ട്.