വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
Friday, February 14, 2025 11:44 AM IST
ദിബ്ബ: കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ യൂണിറ്റ് കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമായി വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. കൈരളി ദിബ്ബയും ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച വിന്റർ ക്യാമ്പ് (വർണകൂടാരം 2025) ദിബ്ബയിലെ പ്രവാസി കുടുംബങ്ങൾക്കിടയിൽ വേറിട്ട ഒരനുഭവമായി മാറി.
ക്യാമ്പിൽ നൂറ്റമ്പതോളം ആളുകൾ പങ്കെടുത്തു. ഒപ്പം കൈരളി ദിബ്ബ യൂണിറ്റ് ബലാകൈരളി രൂപവത്കരണവും നടന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി ഉദ്ഘാടനം നിർവഹിച്ചു. അബ്ദുള്ള അധ്യക്ഷനായ ഈ യോഗത്തിൽ സെക്രട്ടറി റാഷിദ് കല്ലുമ്പുറം സ്വാഗതം പറഞ്ഞു.
സെൻട്രൽ കമ്മിറ്റി അംഗം അഷറഫ് പിലാക്കൽ, ശശീന്ദ്രൻ തുച്ചത്ത്, ശശികുമാർ അകമിയ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. അഷ്റഫ് ഫിവ നന്ദി അറിയിച്ചു. ബലാകൈരളി ഭാരവാഹികളായി സന സുബൈർ (പ്രസിഡന്റ്), അദ്നാൻ അബ്ദുള്ള (വൈസ് പ്രസിഡന്റ്), അദീന എൽസ ദീപു (സെക്രട്ടറി), എഞ്ചൽ ലിമി (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.