അബുദാബിയിൽ പുരുഷ നഴ്സുമാർക്ക് അവസരം
Friday, February 14, 2025 2:39 PM IST
അബുദാബി: അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന ആരോഗ്യ സേവന മേഖലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് നൂറിലധികം സ്റ്റാഫ് നഴ്സ് (പുരുഷൻ) ഒഴിവുകളിൽ നോർക്ക റൂട്സ് മുഖേന റിക്രൂട്ട്മെന്റ് നടത്തുന്നു. ഫെബ്രുവരി 18 വരെ അപേക്ഷിക്കാം.
യോഗ്യത: നഴ്സിംഗിൽ ബിഎസ്സി, പോസ്റ്റ് ബിഎസ്സി. എമർജൻസി/ കാഷ്വാൽറ്റി/ ഐസിയു സ്പെഷാൽറ്റിയിൽ രണ്ടു വർഷ ജോലിപരിചയം.
ബിഎൽഎസ് (ബേസിക് ലൈഫ് സപ്പോർട്ട്), എസിഎൽഎസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്), മെഡിക്കൽ നഴ്സിംഗ് പ്രാക്ടിസിംഗ് യോഗ്യതയും വേണം.
വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം www.nifl. norkaroots. org, www.norkaroots.org എന്നീ വെബ്സൈറ്റുകൾ മുഖേന അപേക്ഷിക്കണം.