റെജിൻ ലാൽ മെമ്മോറിയൽ ഷാബിയ പ്രീമിയർ ലീഗ്: ഡിസിഎ ഹണ്ടേഴ്സ് ജേതാക്കളായി
അനിൽ സി. ഇടിക്കുള
Saturday, February 15, 2025 12:40 PM IST
അബുദാബി: ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ഷാബിയ പ്രീമിയർ ലീഗിന് സമാപനം. യുഎഇയിലെ പന്ത്രണ്ടോളം പ്രധാന ടീമുകൾ പങ്കെടുത്ത ക്രിക്കറ്റ് മത്സരത്തിൽ ഡിസിഎ ഹണ്ടേഴ്സ് അബുദാബി ജേതാക്കളായി.
അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ യംഗ് ഇന്ത്യൻസ് അബുദാബിയെയാണ് പരാജയപ്പെടുത്തിയത്. ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻ കുട്ടി, അബുദാബി ശക്തി പ്രസിഡന്റ് കെ.വി. ബഷീർ, ജനറൽ സെക്രട്ടറി സിയാദ്,
സ്പോർട്സ് സെക്രട്ടറി ഉബൈദ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ അജിൻ, സുമ, വിപിൻ, കേന്ദ്ര കമ്മിറ്റി അംഗം ജയൻ പൊറ്റക്കാട്, മേഖല പ്രസിഡന്റ് ജുനൈദ്, സെക്രട്ടറി അച്യുത്, ട്രഷറർ ഷാജി,
സ്പോർട്സ് സെക്രട്ടറി ഷബീർ, മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ ജ്യോതിഷ്, ശ്രീഷ്മ അനീഷ്, മേഖല കമ്മിറ്റി അംഗങ്ങളായ ജിഷ്ണു, രവിശങ്കർ, ഷിബു, ഹിൽട്ടൺ, രാകേഷ്, ബിജു, വനിതാ ബാലസംഘം നേതൃത്വം അർഷ, അനന്യ, ബിജു എന്നിവർ സമ്മാനദാനം നടത്തി.