ഇൻകാസ് അബുദാബി കൊല്ലം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
Tuesday, February 18, 2025 3:48 PM IST
അബുദാബി: ഇൻകാസ് അബുദാബി കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തകയോഗം അബുദാബി മലയാളി സമാജത്തിൽ വച്ച് നടന്നു. ഇൻകാസ് അബുദാബി ജനറൽ സെക്രട്ടറി നൗഷാദ് ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പ്രസിഡന്റ് എ.എം. അൻസാർ ഉദ്ഘാടനം ചെയ്തു.
അബുദാബി മലയാള സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി സുരേഷ് കുമാർ, ഇൻകാസ് അബുദാബി ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്, വൈസ് പ്രസിഡന്റ് ഷാജഹാൻ ഹൈദരലി, ട്രഷറർ സാബു അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.
പ്രസ്തുത യോഗത്തിൽ ഇൻകാസ് അബുദാബി കൊല്ലം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരി മുഹമ്മദ് ഷാ, പ്രസിഡന്റ് ഓസ്റ്റിൻ ലാൽ, ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ട്രഷറർ ഫ്രാൻസിസ് ജോസഫ്,
വർക്കിംഗ് പ്രസിഡന്റുമാർ അനീഷ് ചക്കര, ജിഷ സജീർ, വൈസ് പ്രസിഡന്റുമാർ സുനിൽ സുധാകരൻ, അരുൺ ചന്ദ്രദത്തൻ, സെക്രട്ടറിമാർ ഹണ്ട്ലി ജോസ്, രതീഷ് പുഷ്പകശേരി, ജോയിന്റ് ട്രഷറർ അർഷിദ് ചാങ്കൂർ, കോഓർഡിനേറ്റർ ഷാനവാസ് പത്തടി, ലിജോ ജോസഫ്, മീഡിയ കൺവീനർ ഹഫീസ് ഹക്കീം.