ഉമർ ഫൈസിയുടെ അഹ്ലൻ റംസാൻ പ്രഭാഷണം വെള്ളിയാഴ്ച
Thursday, February 20, 2025 3:38 PM IST
ദോഹ: ബിൻ സൈദ് ഇസ്ലാമിക് കൾചറൽ സെന്റർ ബിൻമഹ്മൂദ് ഈദ്ഗാഹ് മസ്ജിദിൽ വച്ച് സംഘടിപ്പിക്കുന്ന അഹ്ലൻ റംസാൻ പരിപാടിയിൽ പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി പ്രഭാഷണം നടത്തും. വെള്ളിയാഴ്ച ഇശാ നമസ്കാര ശേഷമാണ് പരിപാടി ആരംഭിക്കുക.
പരിപാടി ശ്രവിക്കാൻ വരുന്നവർക്ക് കുടുംബസമേതം പങ്കെടുക്കാനുള്ള സൗകര്യവും ആവശ്യമായ പാർക്കിംഗ് ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. മെട്രോ വഴി യാത്ര ചെയ്യുന്നവർക്ക് ഗോൾഡ് ലൈനിൽ ബിൻ മഹ്മൂദ് മെട്രോ സ്റ്റേഷനിൽ ഇറങ്ങിയാൽ എളുപ്പത്തിൽ പള്ളിയിൽ എത്തിച്ചേരാം.
വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുണ്യമാസമായ റംസാനിലേക്ക് അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ മലയാളികൾക്കായി അഹ്ലൻ റംസാൻ പ്രഭാഷണം സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 6000 4485.