മിഡിൽ ഈസ്റ്റിലും പ്രവർത്തനമാരംഭിച്ച് ക്രൈസ്റ്റ് അലൂംനി ഫൗണ്ടേഷൻ
Wednesday, February 19, 2025 10:31 AM IST
ബംഗളൂരു: ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അലുംനി ഫൗണ്ടേഷന്റെ മിഡിൽ ഈസ്റ്റ് ചാപ്റ്റർ പ്രവർത്തനം ആരംഭിച്ചു. ക്രൈസ്റ്റിന്റെ രണ്ടാമത്തെ വിദേശ ചാപ്റ്ററാണ് മിഡിൽ ഈസ്റ്റിൽ ഇക്കഴിഞ്ഞ 16ന് ആരംഭിച്ചത്.
മാത്യു സുഭാഷ്, നിഥുന വർഗീസ്, ഷെബിൻ ബിബി എന്നിവരാണ് മിഡിൽ ഈസ്റ്റ് ചാപ്റ്ററിന്റെ കോർ കമ്മിറ്റി അംഗങ്ങൾ. നിഖിൽ അലക്സാണ്ടർ, സഞ്ജിത് റോയ്, അതുൽ തോമസ്, റോണു ചെറിയാൻ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമാണ്.
ക്രൈസ്റ്റ് വൈസ് ചാൻസിലർ റവ.ഡോ. ജോസ് സി.സി, ചീഫ് ഫിനാൻസ് ഓഫീസർ റവ. ഡോ. കെ.ജെ. വർഗീസ്, ഡോ. ബിജു ടോംസ് (ഡയറക്ടർ ഓഫ് ദ സ്കൂൾ ഓഫ് കൊമേഴ്സ്, ഫിനാൻസ് ആൻഡ് അക്കൗണ്ടൻസി) എന്നിവരുടെ സാന്നിധ്യത്തിൽ മിഡിൽ ഈസ്റ്റ് ചാപ്റ്റർ ഭാരവാഹിക ൾ സ്ഥാനമേറ്റെടുത്തു.
ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന പൂർവ്വ വിദ്യാർഥി ശൃംഖലയുള്ള ക്രൈസ്റ്റിന്റെ പ്രവർത്തനപന്ഥാവിലെ പുതിയ ചുവടുവയ്പാണ് മിഡിൽ ഈസ്റ്റിലെ അലുംനി ചാപ്റ്റർ. 2024 നവംബർ ഒൻപതിന് ന്യൂയോർക്ക് സിറ്റിയിലാണ് ക്രൈസ്റ്റ് തങ്ങളുടെ ആദ്യത്തെ വിദേശ പൂർവ വിദ്യാർഥി ചാപ്റ്റർ ആരംഭിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പൂർവവി ദ്യാർഥികളും നിലവിലുള്ള വിദ്യാർഥികളും ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന വിധത്തിലാണ് അലൂംനി ഫൗണ്ടേഷന്റെ പ്രവർത്തനം.
ക്രൈ സ്റ്റിൽ ഭാവിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിലെ വിദ്യാർഥികൾക്കും പൂർവ വിദ്യാർഥികൾക്കും അക്കാഡമിക്, പ്രഫഷണൽ മേഖലകളിൽ പിന്തുണയും സഹായവും നൽകി അവർക്ക് മികവുറ്റ ഭാവി ഒരുക്കുകയെന്നതും അലുംനിയുടെ പ്രത്യേക ലക്ഷ്യമാണ്.
നിർധന വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ ലഭ്യമാക്കാനും മെന്റർഷിപ്പ് പ്രോഗ്രാമുകൾ ആരംഭിക്കാനും മിഡിൽ ഈസ്റ്റിന്റെ വിവിധ ഭാഗങ്ങളിൽ വാർഷിക പൂർവ്വ വിദ്യാർഥിയോഗങ്ങൾ സംഘടിപ്പിക്കാനും വിദ്യാർഥികൾക്ക് ഗവേഷണത്തിനും ഇന്റേൺഷിപ്പിനും കൂടുതൽ അവസരമൊരുക്കാനും മിഡിൽ ഈസ്റ്റ് ചാപ്റ്റർ ലക്ഷ്യമിടുന്നുണ്ട്.
അലുംനി ഗ്രൂപ്പിൽ ചേരാൻ മിഡിൽ ഈസ്റ്റിലെ പൂർവ്വ വിദ്യാർഥികൾ [email protected] om ഇമെയിൽ വിലാസത്തിലേക്ക് സന്ദേശം അയച്ചാൽ മതി.