അണങ്കൂർ പ്രീമിയർ ലീഗ്: ലോഗോ പ്രകാശനം ചെയ്തു
Wednesday, February 19, 2025 3:36 PM IST
ദുബായി: അണങ്കൂർ മേഖലയിൽ നിന്നും യുഎഇയിൽ താമസമാക്കിയ താരങ്ങളെ ഉൾപ്പെടുത്തി ഈ മാസം 22, 23 തീയതികളിൽ ദുബായിയിൽ വച്ച് നടക്കുന്ന യുഎഇ അണങ്കൂർ പ്രീമിയർ ലീഗ് 2025ന്റെ ലോഗോ പ്രകാശനം ചെയ്തു.
ദുബായിയിൽ വച്ച് നടന്ന ചടങ്ങിൽ അണങ്കൂർ മേഖലയിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ മുനീർ സാഹിബ് ആണ് ലോഗോ പ്രകാശനം നിർവഹിച്ചത്.
ലോഗോ പ്രകാശന ചടങ്ങിൽ ശകീൽ, യാസർ കെ.എസ്, റഷാദ്, റഹീം അണങ്കൂർ എന്നിവർ പങ്കെടുത്തു.