ന്യൂ​ജ​ഴ്സി: മ​ന്ത്ര ക​ണ്‍​വന്‍​ഷ​ന്‍ 2025 ശു​ഭാ​രം​ഭ​വും തി​രു​വാ​തി​ര മ​ഹോ​ത്സ​വ​വും ന്യൂ​ജ​ഴ്സി​യി​ല്‍ ന​ട​ന്നു. 21 വ​ര്‍​ഷ​മാ​യി ന്യൂജ​ഴ്‌​സി​യി​ല്‍ വി​ജ​യ​ക​ര​മാ​യി ചി​ത്രാ മേ​നോ​ന്‍, ഡോ. ​രേ​ഖ മേ​നോ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു വ​രു​ന്ന തി​രു​വാ​തി​ര മ​ഹോ​ത്സ​വ​ത്തി​ല്‍ മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ശ്രീ ​ശ്യാം ശ​ങ്ക​ര്‍ മു​ഖ്യാ​തി​ഥി‌യാ​യി പ​ങ്കെ​ടു​ത്തു.

കേ​ര​ളീ​യ​മാ​യ എ​ന്നാ​ല്‍ ഹൈ​ന്ദ​വ പൈ​തൃ​ക സം​സ്‌​കാ​രം പ്ര​തി​ധ്വ​നി​ക്കു​ന്ന ഇ​ത്ത​രം ച​ട​ങ്ങു​ക​ള്‍ അ​മേ​രി​ക്ക​യു​ടെ മ​ണ്ണി​ല്‍ വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​ന്‍ മു​ന്‍​കൈ എ​ടു​ക്കു​ന്ന​വ​ര്‍, ആ ​മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ മൂ​ല്യം ഉ​യ​ര്‍​ത്തു​ന്ന​താ​യി ശ്യാം ശ​ങ്ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഹൈ​ന്ദ​വ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍, സ​നാ​ത​ന ധ​ര്‍​മ വി​ശ്വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ മ​ന്ത്ര​യ്ക്ക് വ​ര്‍​ധി​ച്ച് വ​രു​ന്ന സ്വീ​കാ​ര്യ​ത​യി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷി​ബു ദി​വാ​ക​ര​ന്‍ സ​ന്തു​ഷ്ടി പ്ര​ക​ടി​പ്പി​ച്ചു.



അ​മേ​രി​ക്ക​യി​ലെ ഹൈ​ന്ദ​വ സം​ഘ​ട​ന​യാ​യ മ​ന്ത്രയു​ടെ (മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ ഹി​ന്ദൂ​സ്) ഷാ​ര്‍​ലെ​റ്റ്, നോ​ര്‍​ത്ത് ക​രോ​ലൈന​യി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാം ഗ്ലോ​ബ​ല്‍ ഹൈ​ന്ദ​വ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ അ​ദ്ദേ​ഹം ക്ഷ​ണി​ച്ചു. നൂ​റി​ല​ധി​കം ന​ര്‍​ത്ത​കി​മാ​ര്‍ പ​ങ്കെ​ടു​ത്ത തി​രു​വാ​തി​ര മ​ഹോ​ത്സ​വം കാ​ണി​ക​ള്‍​ക്കു ദൃ​ശ്യ വി​രു​ന്നൊ​രു​ക്കി.

ട്ര​സ്റ്റീ വൈ​സ് ചെ​യ​ര്‍ ഡോ. ​രേ​ഖ മേ​നോ​ന്‍, പ്ര​സി​ഡ​ന്‍റ് എ​ലെ​ക്ട് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ന്‍, ട്ര​സ്റ്റീ സെ​ക്ര​ട്ട​റി ഡോ. ​മ​ധു പി​ള്ള, ട്ര​സ്റ്റീ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​ രു​ഗ്മി​ണി പ​ദ്മ​കു​മാ​ര്‍, കൃ​ഷ്ണ​ജ കു​റു​പ്, ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അംഗങ്ങളായ രേ​ഖ പ്ര​ദീ​പ്, മി​നി നാ​യ​ര്‍, മ​ന്ത്ര ന്യൂജ​ഴ്‌​സി ഭാ​ര​വാ​ഹി​ക​ളാ​യ ദ​യ ശ്യാം, ​ര​ശ്മി വി​ജ​യ​ന്‍, ഹൃ​ദ്യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ദീ​പ ഉ​ണ്ണി മേ​നോ​ന്‍, പ്ര​ത്യു​ഷ ര​ഘു, മീ​ര ഭാ​സ്‌​ക​ര്‍, അ​ശ്വ​തി ജ്യോ​തി​ഷ്, വീ​ണാ രാ​ധാ​കൃ​ഷ്ണ​ന്‍, മാ​ലി​നി നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു