ട്രംപിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഷിക്കാഗോ മലയാളി സമൂഹത്തിന്റെ പൊതുസമ്മേളനം
ജോഷി വള്ളിക്കളം
Tuesday, January 14, 2025 7:35 AM IST
ഷിക്കാഗോ: ജനുവരി 20ന് അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് രണ്ടാമത്തെ പ്രാവശ്യം അധികാരമേറ്റെടുക്കുന്ന ട്രംപിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഷിക്കാഗോ മലയാളികൾ അന്നേ ദിവസം വൈകുന്നേരം 6.30ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ഹാളിൽ വച്ച് യോഗം ചേരുന്നു.
പൊതുസമ്മേളനം ഷിക്കാഗോയിലെ പ്രമുഖ റേഡിയോളജിസ്റ്റായ ഡോ. ബിനു ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ ഡിഫൻസ് ബിസിനസ് കോൺട്രാക്ടർ ഷിക്കാഗോ ലൂയി, ആൽകോ ഫണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ഗ്ലോബൽ ബിസിനസ് ലീഡറുമായ ജോർജ് മൊളാക്കൽ, അമേരിക്കൻ ഡിഫൻസിൽ റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് വിഭാഗത്തിലെ സീനിയർ പ്രോജക്ട് മാനേജരായ സോളി കുര്യൻ എന്നിവർ യോഗത്തെ അഭിസംഭോദന ചെയ്തു സംസാരിക്കും.
പ്രസ്തുത പരിപാടിയുടെ കോർഡിനേറ്റർമാരായി മോനു വർഗീസ് 847 946 4749, ജോൺ പാട്ടപതി 847 312 7151, പീറ്റർ കുളങ്ങര, ടോമി ഇടത്തിൽ, ലെജി പട്ടരുമഠത്തിൽ, മനോജ് അച്ചേട്ട്, ഡോ. സിബിൾ ഫിലിപ്പ്, ശ്രീജയ നാഷാന്ദ്, മോനി വർഗീസ്, കാൽവിൻ കവലയ്ക്കൽ, ജോഷി വള്ളിക്കളം 312 685 6749 എന്നിവരാണ്.