പി.ജയചന്ദ്രൻ അനുസ്മരണം ഫിലാഡൽഫിയയിൽ
Thursday, January 16, 2025 1:18 PM IST
ഫിലാഡൽഫിയ: മലയാളികളുടെ ഭാവഗായകൻ പി. ജയചന്ദ്രന് ഫിലാഡൽഫിയയിലെ മയൂര റസ്റ്ററന്റിൽ വച്ച് അനുസ്മരണം സംഘടിപ്പിക്കുന്നു. ഈ മാസം 24ന് വൈകുന്നേരം ആറിനാണ് അനുസ്മരണം ഒരുക്കിയിട്ടുള്ളത്.
സംഗീതം ഉപാസനയാക്കിയിരുന്ന പ്രിയ ഗായകൻ മലയാളം തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി മുതലായ ഭാഷകളിൽ 16,000ൽ പരം ഗാനങ്ങൾ പാടി. പാടിയവയെല്ലാം ഹിറ്റ് ഗാനങ്ങൾ ആയി മാറി.
ഈ പരിപാടിയിൽ ഏവർക്കും പങ്കെടുത്ത് പാട്ടുകൾ പാടാൻ അവസരമുണ്ട് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ഏതിലെങ്കിലും ബന്ധപ്പെടുക.ഡിന്നർ - കവർ ചാർജ് - (20).
വിൻസന്റ് ഇമ്മാനുവൽ - 215 880 3341, അലക്സ് തോമസ് - 215 850 5268, സാബു പാമ്പാടി - 267 258 3220, സുധാ കർത്ത - 267 575 7333, ബിനു മാത്യു - 267 893 9571, ഫിലിപ്പോസ് ചെറിയാൻ - 215 605 7310, ജോബി ജോർജ് - 215 470 2400, സുമോദ് നെല്ലിക്കാല - 267 322 8527, ജോർജ് നടവയൽ - 215 494 6420.