ന്യൂയോർക്ക് സെന്റ് തോമസ് മാർത്തോമ്മാ പള്ളി പാരിഷ് ദിനവും കൺവൻഷനും 24 മുതൽ
പി.പി. ചെറിയാൻ
Thursday, January 16, 2025 12:49 PM IST
ന്യൂയോർക്ക്: സെന്റ് തോമസ് മാർത്തോമ്മാ പള്ളി പാരിഷ് ദിനവും കൺവൻഷനും നടത്തുന്നു. ഈ മാസം 24, 25, 26 തീയതികളിലാണ് പാരിഷ് ദിനവും ഇംഗ്ലിഷ് കൺവൻഷനും നടക്കുന്നത്.
മുഖ്യാതിഥിയായി റവ. എബ്രഹാം സുദീപ് ഡ്രൂ യൂണിവേഴ്സിറ്റി, ന്യൂജഴ്സി, പ്രധാന പ്രഭാഷകനായി സുവിശേഷ പ്രാസംഗികനും കാർഡിയോളോജിസ്റ്റുമായ ഡോ. വിനോ ജോൺ ഡാനിയേൽ എന്നിവർ പങ്കെടുക്കും.
24ന് വൈകുന്നേരം ഏഴിന് ഗാനശുശ്രുഷയോടെ കൺവൻഷൻ ആരംഭിക്കും. 25ന് വൈകുന്നേരം നാലിന് സീനിയർ യൂത്ത് മീറ്റിംഗ്, വൈകുന്നേരം ആറിന് കൺവൻഷനും 26ന് രാവിലെ 9.30ന് കുർബാനയും തുടർന്ന് ഇടവക ദിനാഘോഷവും ഉണ്ടായിരിക്കുമെന്നു വികാരി റവ. ജോൺ ഫിലിപ്പ്, സെക്രട്ടറി മിസ്റ്റർ പി.ടി. തോമസ് എന്നിവർ അറിയിച്ചു.