ബ്ലാക്റോക്കിൽ ക്രിസ്മസ് ആഘോഷം 28ന്
ജെയ്സൺ കിഴക്കയിൽ
Friday, December 20, 2024 10:20 AM IST
ഡബ്ലിൻ: ബ്ലാക്റോക്കിൽ ഈ മാസം 28ന് ക്രിസ്മസ് - ന്യൂഇയർ ആഘോഷപരിപാടി നടക്കും. സെന്റ് ജോസഫ്സ് കുർബാന സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞു മൂന്ന് മുതൽ രാത്രി ഒന്പത് വരെ ബ്ലാക്റോക് സെന്റ് ആൻഡ്രൂസ് പ്രെസ്ബറ്റെറിയൻ ദേവാലയത്തിലാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
കരോൾ സിംഗിംഗ്, സിനിമാറ്റിക് ഡാൻസ് കോമഡി സ്കിറ്റ്, ക്രിസ്മസ് സ്കിറ്റ്, ക്ലാസിക്കൽ ആൻഡ് ഫുഷൻ ഡാൻസ് മറ്റു വിവിധ കലാപരിപാടികൾ, ക്രിസ്മസ് ഡിന്നർ തുടങ്ങിയവ നടക്കും.