റോം: ​റോ​മി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു. റോ​മി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വാ​ണി റാ​വു മു​ഖ്യ സ​ന്ദേ​ശം പ​റ​ഞ്ഞു കൊ​ണ്ട് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.



യൂണി​വേ​സ്റ്റി​യി​ലെ വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും പ​ങ്കെ​ടു​ത്ത ക്രി​സ്​മ​സ് ആ​ശം​സ​ക​ളും ക​രോ​ൾ ഗാ​ന​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധ നേ​ടി​. ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​ച്ച ഡാ​ൻ​സും ക​രോ​ൾ ഗാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.






കൊ​ച്ച് കു​ട്ടി​ക​ൾ​ക്ക് സാന്താ​ക്ലോ​സ് സ​മ്മാ​ന​ങ്ങൾ ന​ൽ​കി. പങ്കെടുത്തവർക്ക് ന​റു​ക്കെടു​പ്പിലൂ​ടെ ക്രി​സ്​മ​സ് സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ച്ചു. എ​ല്ലാ​വ​ർക്കു സ്നേ​ഹ വി​രു​ന്നും ഒരുക്കി​യി​രു​ന്നു.