ബ്ലാക്റോക്കിൽ ക്രിസ്മസ് ആഘോഷം ശനിയാഴ്ച
ജെയ്സൺ കിഴക്കയിൽ
Friday, December 27, 2024 4:13 PM IST
ഡബ്ലിൻ: ബ്ലാക്റോക്കിൽ ശനിയാഴ്ച (ഡിസംബർ 28) ക്രിസ്മസ് - പുതുവത്സര ആഘോഷപരിപാടി നടക്കും. സെന്റ് ജോസഫ്സ് കുർബാന സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞു മൂന്ന് മുതൽ രാത്രി ഒമ്പത് വരെ ബ്ലാക്റോക്ക് സെന്റ് ആൻഡ്രൂസ് പ്രെസ്ബറ്റെറിയൻ ദേവാലയത്തിലാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
കരോൾ സിംഗിംഗ്, സിനിമാറ്റിക് ഡാൻസ്, കോമഡി സ്കിറ്റ്, ക്രിസ്മസ് സ്കിറ്റ്, ക്ലാസിക്കൽ ആൻഡ് ഫുഷൻ ഡാൻസ് മറ്റു വിവിധ കലാപരിപാടികൾ, ക്രിസ്മസ് ഡിന്നർ തുടങ്ങിയവ നടക്കും.
പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ബൈജു കണ്ണമ്പിള്ളി, ട്രസ്റ്റിമാരായ സിബി സെബാസ്റ്റിയൻ, ബിനു ജോസഫ് എന്നിവർ അറിയിച്ചു.