ബെ​ര്‍​ലി​ന്‍: ക​ഴി​ഞ്ഞ 36 വ​ര്‍​ഷ​മാ​യി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് ഇ​ത്ത​വ​ണ​യും ക്രി​സ്മ​സ് ആ​ല്‍​ബ​വു​മാ​യി രം​ഗ​ത്ത്. ര​ച​ന​യ്ക്കും സം​ഗീ​ത​ത്തി​നും എ​റെ പ്രാ​ധാ​ന്യം ന​ല്‍​കി​യ ഹൃ​ദ്യ​മാ​യ "അ​തി​പൂ​ജി​ത​മാം ക്രി​സ്മ​സ്' എ​ന്ന ക​രോ​ൾ ഗാ​നം റി​ലീ​സ് ചെ​യ്ത ആ​ദ്യ​ദി​നം ത​ന്നെ 15,000 ല​ധി​കം പ്രേ​ക്ഷ​ക​രാ​ണ് യു​ട്യൂ​ബി​ല്‍ ക​ണ്ട​ത്.

അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ ദി​ന​മാ​യ ഡി​സം​ബ​ര്‍ എ​ട്ടി​ന് കൊ​ളോ​ണ്‍ റ്യോ​സ്റാ​ത്തി​ലെ നി​ക്കോ​ളാ​സ് ദേ​വാ​ല​യ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സെ​ന്‍റ് നി​ക്കോ​ളാ​സ് ച​ര്‍​ച്ച് വി​കാ​രി ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ​യാ​ണ് കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ആ​ല്‍​ബം റി​ലീ​സ് ചെ​യ്ത​ത്. ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ച​ട​ങ്ങി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



ജ​ര്‍​മ​നി​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന സി​എം​ഐ സ​ഭാം​ഗ​ങ്ങ​ളാ​യ റ​വ. ഡോ. ​റ്റി​ജോ താ​ന്നി​ക്ക​ല്‍, ഫാ. ​റോ​യി അ​ഞ്ചാ​നി, ഫാ. ​ഷി​ന്‍റോ പു​ന്ന​യ്ക്ക​ല്‍, വേ​ള്‍​ഡ് മ​ല​യാ​ളി ഗ്ലോ​ബ​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് അ​റ​മ്പ​ന്‍​കു​ടി, ഗ്രി​ഗ​റി മേ​ട​യി​ല്‍, മേ​ഴ്സി ത​ട​ത്തി​ല്‍, യൂ​റോ​പ്പ് റീ​ജി​യ​ൺ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ളി ത​ട​ത്തി​ല്‍, ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍, ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് ഭാ​ര​വാ​ഹി​ക​ളാ​യ ചി​ന്നു പ​ട​യാ​ട്ടി​ല്‍, ബാ​ബു എ​ള​മ്പാ​ശേ​രി​ല്‍, കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി, ജോ​ണ്‍ മാ​ത്യു എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.


ഷീ​ന കു​മ്പി​ളു​വേ​ലി​ല്‍ ന​ന്ദി പ​റ​ഞ്ഞു. യൂ​റോ​പ്പി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​സ് കു​മ്പി​ളു​വേ​ലി​യു​ടെ വ​രി​ക​ള്‍​ക്ക് ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി​യു​ടെ സം​ഗീ​ത​ത്തി​ല്‍ ഹി​റ്റ് ഗാ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളാ​യ ഫാ. ​വി​പി​ന്‍ കു​രി​ശു​ത​റ സി​എം​ഐ, സി​സ്റ്റ​ർ സി​ജി​ന ജോ​ര്‍​ജ് എം​എ​ല്‍​എ​ഫ് എ​ന്നി​വ​രാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ബി​നു മാ​തി​രം​പു​ഴ​യാ​ണ് ഓ​ര്‍​ക്ക​സ്ട്രേ​ഷ​ന്‍ നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.



കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ജെ​ന്‍​സ്, ജോ​യ​ല്‍, ഷീ​ന കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​രാ​ണ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് പി​ന്ന​ണി സം​ഗീ​ത​ത്തോ​ടു​കൂ​ടി ആ​ല​പി​ക്കാ​ന്‍ വ​രി​ക​ള​ട​ങ്ങി​യ ക​രോ​ക്കെ​യും യു​ട്യൂ​ബി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

പാ​ട്ടി​ന്‍റെ ലി​ങ്ക്: