അയർലൻഡിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന ഏകദിന ധ്യാനം ശനിയാഴ്ച
ജെയ്സൺ കിഴക്കയിൽ
Friday, December 20, 2024 10:31 AM IST
ഡബ്ലിൻ: ക്രിസ്മസിന് ഒരുക്കമായി അയർലൻഡ് സീറോമലബാർ സഭയുടെ ഗാൽവേ റീജിയൺ സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടക്കും.
ശനിയാഴ്ച നോക്ക് സെന്റ് ജോൺസ് ഹാളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ധ്യാനം. പ്രശസ്ത ധ്യാനഗുരുവും സീറോമലബാര്‍ യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ് ഡയറക്ടറും മ്യൂസിഷ്യനും ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്ടാവുമായ ഫാ. ബിനോജ് മുളവരിക്കലാണ് ധ്യാനം നയിക്കുന്നത്.
കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ക്രിസ്മസിന് ആത്മീയമായി ഒരുങ്ങാൻ ഈ ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: അലൻ - 08922 85585, മനോജ് - 08926 19625, തോമസ് - 08946 18813 , ബിജോയ് - 08925 20105.