റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ മ​ലാ​സ് യൂ​ണി​റ്റ് അം​ഗം മ​ല​പ്പു​റം പു​തു പൊ​ന്നാ​നി സ്വ​ദേ​ശി ഷ​മീ​ർ മു​ഹ​മ്മ​ദ്‌(35) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.

പു​തു പൊ​ന്നാ​നി കി​ഴ​ക്ക​ക​ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ്‌ - സ​ക്കീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ മാ​ലാ​സി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് സു​മേ​ഷി കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്കാ​യി മ​ലാ​സി​ലെ കിം​ഗ് ഫ​ഹ​ദ് അ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.


ര​ണ്ടു ദി​വ​സം മു​ൻ​പ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും വീ​ണ്ടും ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ര​ണം. ഭാ​ര്യ മു​ഹ്സി​ന, മ​ഹി​ർ, മെ​ഹ​റ, മ​ലീ​ഹ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ളാ​യ സു​ഹൈ​ൽ, സ​ന​ഹു​ല്ലാ​ഹ്, സു​ഫി​യാ​ൻ എ​ന്നി​വ​ർ റി​യാ​ദി​ലു​ണ്ട്. പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി സാ​ഹി​ൽ, സാ​റ, സ​ൽ​മ, സാ​ലി​മ, സ​ൽ​വ, സി​ദ്ര എ​ന്നി​വ​ർ മ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം രം​ഗ​ത്തു​ണ്ട്.