കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന​ദാ​താ​ക്ക​ളാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​ത്താം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 2025 മു​ഴു​വ​ൻ ബാ​ധ​ക​മാ​യ ഗം​ഭീ​ര ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 2025 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ(​ഒ​രു വ​ർ​ഷം) മെ​ട്രോ​യു​ടെ എ​ല്ലാ മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​ക​ളി​ലും എ​ല്ലാ ബി​ല്ലു​ക​ൾ​ക്കും 30 ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക് ല​ഭി​ക്കും.

ഡോ​ക്‌​ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ൾ, റേ​ഡി​യോ​ള​ജി, ഡേ​കെ​യ​ർ സ​ർ​ജ​റി​ക​ൾ, സി​ടി, ഓ​പ്പ​ൺ എം​ആ​ർ​ഐ, ക്ലോ​സ്ഡ് എം​ആ​ർ​ഐ, മാ​മ്മോ​ഗ്രാ​ഫി, ബി​എം​ഡി, ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും ഈ ​ഓ​ഫ​ർ ബാ​ധ​ക​മാ​ണ്.

ഫാ​ർ​മ​സി പ​ർ​ച്ചേ​സി​നു 15 ശ​ത​മാ​നം കാ​ഷ്ബാ​ക്ക് എ​ല്ലാ മെ​ട്രോ ഫ​ർ​മാ​സി​ക​ളി​ലും ല​ഭ്യ​മാ​കും. ഇ​ൻ​ഷു​റ​ൻ​സ് രോ​ഗി​ക​ൾ​ക്ക് 2026 വ​രെ സാ​ധു​ത​യു​ള്ള പ്ര​ത്യേ​ക കൂ​പ്പ​ണു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​കൂ​പ്പ​ണു​ക​ൾ സ്വ​ന്ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യോ മ​റ്റു​ള്ള​വ​ർ​ക്ക് ന​ൽ​കു​ക​യോ ചെ​യ്യാം.


ഒ​രു കെ​ഡി മു​ത​ൽ10 കെ​ഡി വ​രെ​യു​ള്ള ആ​ക​ർ​ഷ​ക​മാ​യ ലാ​ബ് പാ​ക്കേ​ജു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​പാ​ക്കേ​ജു​ക​ൾ​ക്ക് സ്പെ​ഷ്യ​ൽ ഡി​സ്‌​കൗ​ണ്ടാ​യ 30 ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക് ല​ഭ്യ​മ​ല്ല. ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ പോ​കു​ന്ന ഈ ​പ്ര​ഖ്യാ​പ​നം കു​വൈ​റ്റ് ആ​രോ​ഗ്യ​രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ ഒ​രു മാ​റ്റം കൊ​ണ്ടു​വ​രു​മെ​ന്ന് മാ​നേ​ജ്‍​മെ​ന്‍റ് പ​റ​ഞ്ഞു.

എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും ഉ​ട​ൻ ത​ന്നെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ കൂ​ടു​ത​ൽ സ്പെ​ഷ്യ​ലി​റ്റി ഡോ​ക്ട​ർ​മാ​ർ സേ​വ​ന​ത്തി​നെ​ത്തും. മെ​ട്രോ​യു​ടെ പ​ത്താം വാ​ർ​ഷി​ക ലോ​ഗോ പ്ര​കാ​ശ​ന​വും വാ​ർ​ത്താ​സ​മ്മേ​ള​ത്തി​ൽ ന​ട​ന്നു.

പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ക​മ്പ​നി സ്പോ​ൺ​സ​ർ​മാ​ർ​ക്ക് പ്ര​ത്യേ​കം ആ​ദ​ര​ങ്ങ​ൾ ന​ൽ​കി. പു​തി​യ സ്റ്റാ​ഫ് വെ​ൽ​ഫെ​യ​ർ സ്കീം ​ആ​രം​ഭി​ക്കു​ന്ന​തു​ൾ​പ്പ​ടെ വി​പു​ല​മാ​യ സ​മാ​പ​ന ച​ട​ങ്ങ് 2025 ഡി​സം​ബ​റി​ലോ 2026 ജ​നു​വ​രി ആ​ദ്യ ആ​ഴ്ച​യി​ലോ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹിം കു​ട്ടി, പാ​ർ​ട​ണ​ർ​സാ​യ ഡോ. ​ബി​ജി ബ​ഷീ​ർ, ഡോ. ​അ​ഹ്മ​ദ് അ​ൽ ആ​സ്‌​മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.