കോ​ഴി​ക്കോ​ട്: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കെ​എം​സി​സി ക​മ്മി​റ്റി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി കോ​ഴി​ക്കോ​ട് ചേ​ർ​ന്ന കെ​എം​സി​സി ഗ്ലോ​ബ​ൽ സ​മ്മി​റ്റി​ലാ​ണ് പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്ന​ത്.

കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി - സൗ​ദി അ​റേ​ബ്യ (പ്ര​സി​ഡ​ന്‍റ്), പു​ത്തൂ​ർ റ​ഹ്‌​മാ​ൻ - യുഎഇ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), യു.​എ. ന​സീ​ർ - യുഎ​സ്എ (ട്ര​ഷ​റ​ർ), അ​ബ്ദു​ല്ല ഫാ​റൂ​ഖി - യുഎഇ, എ​സ്.​എ.​എം. ബ​ഷീ​ർ -​ ഖ​ത്ത​ർ, സി.​കെ.​വി. യൂ​സു​ഫ് - മ​സ്‌​കറ്റ്, കു​ഞ്ഞ​മ്മ​ദ് പേ​രാ​മ്പ്ര - കു​വൈ​റ്റ്, സി.​വി.​എം. വാ​ണി​മേ​ൽ - യു​എഇ എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും ഖാ​ദ​ർ ചെ​ങ്ക​ള - സൗ​ദി, അ​ബ്ദു​ന്നാ​സ​ർ നാ​ച്ചി - ഖ​ത്ത​ർ, അ​സൈ​നാ​ർ-​ബ​ഹറി​ൻ, ഡോ. ​മു​ഹ​മ്മ​ദ​ലി- ജ​ർമ​നി, ഷ​ബീ​ർ കാ​ല​ടി -​ സ​ലാ​ല എ​ന്നി​വ​ർ സെ​ക്ര​ട്ട​റി​മാ​രു​മാ​ണ്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് പു​റ​മെ താ​ഴെ പ​റ​യു​ന്ന അം​ഗ​ങ്ങ​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്ത​ക സ​മി​തി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ൽ ല​ത്തീ​ഫ് (ഉ​സ്ബ​ക്കി​സ്ഥാ​ൻ), അ​സൈ​നാ​ർ കു​ന്നു​മ്മ​ൽ, സ​ഫീ​ർ ന​മ്പി​ക്ക​ണ്ടി (ബ്രി​ട്ട​ൺ), ഫൈ​സ​ൽ സി​ഡ്‌​നി, ഷ​ഹ​നാ​സ് ബി​ൻ ഇ​ബ്രാ​ഹിം, മു​ജീ​ബ് റ​ഹ്‌​മാ​ൻ (ഓ​സ്‌​ട്രേ​ലി​യ), മു​ഹ​മ്മ​ദ് ല​ത്തീ​ഫ് മാ​പ്പി​ല​ക്കു​ന്ന് (ജ​പ്പാ​ൻ),


ശ​ഹീ​ദ് ശ​രീ​ഫ് (സ്‌​പെ​യി​ൻ), മ​ൻ​സൂ​ർ ത​യ്യി​ല​ക്ക​ട​വ്, മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ എം.​പി (ഇ​ന്തോ​നേ​ഷ്യ), നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ, റ​ഷീ​ദ് ക​ൽ​പ​റ്റ (സ​ലാ​ല), നാ​സ​ർ കെ.​പി, അ​ബ്ദു​ൽ അ​സീ​സ് (മ​ലേ​ഷ്യ), മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞാ​ൻ, മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്‌​മാ​ൻ (താ​യ്‌​ലൻഡ്), അ​ബ്ദു​ൽ വാ​ഹി​ദ് (കാ​ന​ഡ), ഇം​തി​യാ​സ് അ​ലി വി (​യു.​എ​സ്.​എ) എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ.