യുഎഇയിൽ ബസപകടം: ഇന്ത്യൻ തൊഴിലാളികളടക്കം ഒന്പതു പേർ മരിച്ചു
Tuesday, December 17, 2024 12:22 PM IST
ഖോർഫക്കാൻ: യുഎഇയിലെ ഖോർഫക്കാനിലുണ്ടായ ബസപകടത്തിൽ ഇന്ത്യൻ തൊഴിലാളികൾ ഉൾപ്പടെ ഒന്പതു പേർ മരിച്ചു. അപകടത്തിൽപ്പെട്ട 73 പേരെ രക്ഷപ്പെടുത്തി.
ഞായറാഴ്ച അവധി ദിനത്തിൽ ഷോപ്പിംഗിനും ഭക്ഷണസാധനങ്ങൾ വാങ്ങാനുമായി അജമാനിൽനിന്നു ഖോർഫക്കാനിലെ കമ്പനി ആസ്ഥാനത്തേക്കു പോയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
യാത്രയ്ക്കിടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം തെറ്റിയ ബസ് മറിയുകയായിരുന്നു. ഏഷ്യൻ-അറബ് വംശജരാണ് ബസിൽ ഉണ്ടായിരുന്നുവരെല്ലാം. അപകടത്തിൽപ്പെട്ട ഇന്ത്യാക്കാർ രാജസ്ഥാൻ സ്വദേശികളാണ്.