മാ​സ​ച്യു​സി​റ്റ്സ്: വെ​സ്റ്റേ​ൺ മാ​സ​ച്യു​സി​റ്റ്സി​ൽ വ​ള​ർ​ത്തു​മു​യ​ലി​നെ കൊ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ഷി​ക്കോ​പ്പി​യി​ലെ ഗ​ബ്രി​യേ​ൽ ന​വ (20), വെ​സ്റ്റ് സ്പ്രിം​ഗ്ഫീ​ൽ​ഡി​ലെ അ​ല​ക്സി ഡി​മോ​ഗ്ലോ(20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​സ്റ്റ്ഫീ​ൽ​ഡി​ൽ ന​വം​ബ​ർ 27ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ വെ​സ്റ്റ്ഫീ​ൽ​ഡ് ജി​ല്ലാ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വാ​റ​ണ്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

പാ​ർ​ട്ടി​ക്കി​ടെ വ​ള​ർ​ത്തു​മു​യ​ലി​നെ പ്ര​തി​ക​ൾ ക്രൂ​ര​മാ​യി കൊ​ന്നു​വെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.


പ്ര​തി​ക​ളെ പാ​ർ​ട്ടി​യു​ടെ ആ​തി​ഥേ​യ​ർ​ക്ക് അ​റി​യി​ല്ലെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. മൃ​ഗ​ത്തോ​ടു​ള്ള ക്രൂ​ര​ത, വ​ള​ർ​ത്തു​മൃ​ഗ​ത്തെ കൊ​ല്ല​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ പ്ര​തി​ക​ൾ​ക്കെ​തി​രേ ചു​മ​ത്തി.

പ്ര​തി​ക​ളെ വെ​സ്റ്റ്ഫീ​ൽ​ഡ് ജി​ല്ലാ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.