ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് ക്രിസ്മസ് ആഘോഷം 28ന്
പോൾ ഡി. പനയ്ക്കൽ
Wednesday, December 18, 2024 4:10 PM IST
ന്യൂയോർക്ക്: പ്രദേശത്തെ ഇന്ത്യൻ വംശജരായ നഴ്സുമാരുടെ കൂട്ടായ്മ എന്ന നിലയിൽ സമഗ്രമായ ആരോഗ്യ-സാമൂഹിക-കാരുണ്യപ്രവർത്തന സംബന്ധിയായ കാര്യങ്ങളെ പ്രവർത്തനത്തിന്റെ അതിരുകൾക്കുള്ളിലാക്കിയ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് അമേരിക്കയ്ക്ക് (ഐനാനി) പുതിയ നേതൃത്വം.
രണ്ടു വർഷം വീതമുള്ള രണ്ടു നേതൃകാലസമയത്ത് അസോസിയേഷനെ നയിച്ച ഡോ. അന്ന ജോർജ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ഐനാനിയുടെ ക്രിസ്മസ് ആഘോഷവേളയായ ഈ മാസം 28ന് ഉത്തരവാദിത്തം കൈമാറും.
ഡോ. ഷൈല റോഷിൻ (പ്രസിഡന്റ്), ഡോ. എസ്തേർ ദേവദോസ് (വൈസ് പ്രസിഡന്റ്), ഡോ. ഷബ്നംപ്രീത് കൗർ (സെക്രട്ടറി), ആന്റോ പോൾ (ട്രെഷറർ), ഗ്രേസ് അലക്സാണ്ടർ (ജോയിന്റ് സെക്രെട്ടറി), ജയ തോമസ് (ജോയിന്റ് ട്രെഷറർ) എന്നിവരാണ് പുതിയ പ്രവർത്തകസമിതിയുടെ എക്സിക്യൂട്ടീവ് ബോർഡിലുള്ളത്.
ബൈലോ അനുസരിച്ച് ഡോ. അന്ന ജോർജ് അഡ്വൈസറി ബോർഡ് ചെയർ സ്ഥാനം ഏറ്റെടുക്കും. ക്രിസ്മസ് ആഘോഷത്തിലേക്കും നേതൃകൈമാറ്റത്തിലേക്കും എല്ലാ നഴ്സുമാരെയും അനുഭാവികളെയുംക്ഷണിക്കുന്നുവെന്ന് ഡോ. അന്ന ജോർജ് അറിയിച്ചു.