ചി​റ​ങ്ങ​ര സി​ഗ്ന​ൽ ജം​ഗ്ഷ​നി​ലെ അ​പ​ക​ട​ങ്ങ​ൾ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു: വൈ​എം​സി​എ
Wednesday, May 31, 2023 7:45 AM IST
കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത ചി​റ​ങ്ങ​ര സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​താ​യും ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും വൈ​എം​സി​എ കൊ​ര​ട്ടി മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ൽ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പ്പെ​ട്ട് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണേ​ണ്ട​വ​ർ മൗ​നം തു​ട​രു​ന്ന​തു മ​നു​ഷ്യ ജീ​വ​നോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു യോ​ഗം ആ​രോ​പി​ച്ചു.വൈ​എം​സി​എ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സ​ജി ജോ​ർ​ജ് വെ​ളി​യ​ത്ത് അ​ധ്യ​ക്ഷ​നാ​യി. ബാ​ബു തെ​ക്ക​ൻ, ജേ​ക്ക​ബ് മാ​ത്ത​ൻ, ആ​ന്‍റു പെ​രേ​പ്പാ​ട​ൻ, ഡോ. ​ബി​ജു ലോ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.