മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ സര്‍വനാശം: എം.എ. ബേബി
Tuesday, April 23, 2024 1:16 AM IST
പു​തു​ക്കാ​ട്: മോ​ദി സ​ര്‍​ക്കാ​ര്‍ ഇ​നി​യും അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഇ​ന്ത്യ​യെ സ​ര്‍​വനാ​ശ​ത്തിലേ​ക്കു ന​യി​ക്കു​മെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂറോ അം​ഗം എം.​എ. ബേ​ബി.

എ​ല്‍​ഡി​എ​ഫ് പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്ത് റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ആ​ര്‍​എ​സ്എ​സ് ഭീ​ഷ​ണി​യെ​ക്കു​റി​ച്ച് ബോ​ധ്യ​മു​ള്ള​തു​കൊ​ണ്ടാണു ​കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര​ത്വ ജ​നാ​ധി​പ​ത്യ മ​ന​സ് ഇ​വ​ര്‍​ക്ക് ഒ​ര​വ​സ​രം കൊ​ടു​ക്കാ​ത്ത​തെന്നും ​ബേ​ബി പ​റ​ഞ്ഞു.

സു​ന​ന്ദ ശ​ശി അ​ധ്യ​ക്ഷ​യാ​യി. കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ന്‍​സ്, കെ.​പി. രാ​ജേ​ന്ദ്ര​ന്‍, പി.​കെ. ശി​വ​രാ​മ​ന്‍, ടി.​എ. രാ​മ​കൃ​ഷ്ണ​ന്‍, പി.​കെ. ശേ​ഖ​ര​ന്‍, ഫ്ര​ഡി. കെ. ​താ​ഴ​ത്ത്, സ​രി​ത രാ​ജേ​ഷ്, എ.​വി. ച​ന്ദ്ര​ന്‍, എം.​എ. ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.