ഷോ​ക്കേ​റ്റ് മ​രി​ച്ചു
Tuesday, April 23, 2024 10:49 PM IST
ഗു​രു​വാ​യൂ​ർ:​ പെ​യി​ന്‍റിം​ഗ് പ​ണി​ക്കി​ടെ വാ​ട്ട​ർ ഗ​ണ്ണി​ൽ നി​ന്ന് ഷോ​ക്കേറ്റ് ​യു​വാ​വ് മ​രി​ച്ചു. ഗു​രു​വാ​യൂ​ർ എ​ര​ങ്ങ​ത്ത​യി​ൽ പ​റ​മ്പി​ൽ കോ​റോ​ട്ട് വീ​ട്ടി​ൽ ശ്രീ​ജേ​ഷ്(35)​ആ​ണ് മ​രി​ച്ച​ത്.​ ഇ​ന്ന​ലെ ഉ​ച്ച​കഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​ര​ന്നു സം​ഭ​വം.

തൈ​ക്കാ​ട് തി​രി​വി​ൽ പ​വ​ർ സ്റ്റേ​ഷ​ന് പി​ന്നി​ൽ പു​തു​വീ​ട്ടി​ൽ ന​ജീ​ബി​ന്‍റെ വീ​ട്ടി​ലെ പ​ണി​ക്കി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.​ സ​ൺ​ഷെ​യ്ഡി​ൽ നി​ന്ന് വാ​ട്ട​ർ ഗ​ൺ ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ്രീ​ജേ​ഷി​ന് ഷോ​ക്കേ​റ്റ​ത്.​ ഉ​ട​ൻ​ത​ന്നെ ഗു​രു​വാ​യൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ ചാ​വ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഗു​രു​വാ​യൂ​ർ പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഭാ​ര്യ: ​രേ​ഷ്മ (13-ാം വാ​ർ​ഡ് ആ​ശാ വ​ർ​ക്ക​ർ). മ​ക്ക​ൾ: രു​ദ്ര തീ​ർ​ഥ, ധ്രു​വ തീ​ർ​ഥ്. സം​സ്കാ​രം ഇ​ന്ന്.