തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​ൻ: ഡോ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ
Wednesday, April 24, 2024 7:02 AM IST
ചാ​ല​ക്കു​ടി: ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട ചു​മ​ത​ല​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ വ​യ്ക്കു​ന്ന​തെ​ന്ന് ഡോ.​ സെ​ബാ​സ്റ്റ്യ​ൻ പോ​ൾ.

ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി പ്ര​ഫ.​സി. ​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ വി​ജ​യ​ത്തി​നാ​യി സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന സാം​സ്കാ​രി​കസ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ബി.​ഡി.​ ദേ​വ​സി ആ​മു​ഖപ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘാ​ട​കസ​മി​തി ചെ​യ​ർ​മാ​ൻ സു​രേ​ഷ് മു​ട്ട​ത്തി അ​ധ്യ​ക്ഷ​നാ​യി.

ഡോ.​ വ​ൽ​സ​ല​ൻ വാ​തു​ശേ​രി, എ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, സി. ​രാ​വു​ണ്ണി, ശീ​ത​ൾ ശ്യാം, ​വി.​ജി.​ ഗോ​പി​നാ​ഥ്, എം.​ജി. ​ബാ​ബു, ആ​ന്‍റോ പി.​ചാ​ക്കോ, പി.​ഐ. മാ​ത്യു, ഡോ.​സി.​സി. ബാ​ബു, യു.​എ​സ്.​അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. തു​ട​ർ​ന്ന് അ​ലോ​ഷി​യു​ടെ സം​ഗീ​ത സാ​യാ​ഹ്നം ന​ട​ന്നു.