ചാലക്കുടി: നൂറാം വയസിൽ തന്റെ അവസാന വോട്ടു ചെയ്ത ശേഷം വയോധിക മരിച്ചു. കൂർക്കമറ്റം പരേതനായ കളത്തിൽ തോമൻ ഭാര്യ കൊച്ചുത്രേസ്യ ആണ് മരിച്ചത്.
85 വയസിനു മുകളിൽ പ്രായമുള്ളവർ വീട്ടിലെത്തി വോട്ടു ചെയ്യിക്കുന്ന സംവിധാനത്തിൽ കഴിഞ്ഞ ആഴ്ചയാണ് വോട്ടു രേഖപ്പെടുത്തിയത്. എല്ലാ തെരഞ്ഞെടുപ്പുകളിലും മുടങ്ങാതെ വോട്ടു ചെയ്തിരുന്ന കൊച്ചുത്രേസ്യ ഇത്തവണയും പതിവുരീതി തെറ്റിച്ചില്ല.
സംസ്കാരം നടത്തി. മക്കൾ: പരേതനായ ചാക്കച്ചൻ, മേരി, വത്സൻ, ആനി, ജെയിംസ്, പരേതയായ ഫിലോമിന, ജോസ്, ലീന. മരുമക്കൾ: മേരി, പരേതനായ ദേവസിക്കുട്ടി, ഫിലോമിന, പരേതനായ ദേവസി, എൽസി, റപ്പായി, ജെസി, ഷാജു.