സൗ​ഹാ​ര്‍​ദ വെ​ളി​ച്ച​ത്തി​ല്‍ പ​ള്ളി​വേ​ട്ട ആ​ല്‍​ത്ത​റ
Thursday, April 25, 2024 1:34 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മ​ത​സൗ​ഹാ​ര്‍​ദ​ത്തി​ന്‍റെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ല്‍ കൂ​ട​ല്‍​മാ​ണി​ക്യം പ​ള്ളി​വേ​ട്ട ആ​ല്‍​ത്ത​റ ദീ​പാ​ലം​കൃ​ത​മാ​യി.

സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ലെ പി​ണ്ടി പെ​രു​ന്നാ​ള്‍ പ്ര​ദ​ക്ഷി​ണം ആ​ല്‍​ത്ത​റ വ​രെ എ​ത്തി​യാ​ണ് മ​ട​ങ്ങാ​റു​ള്ള​ത്. വ​ലി​യ​വി​ള​ക്ക് ക​ഴി​ഞ്ഞ് സം​ഗ​മേ​ശ​ന്‍റെ പ​ള്ളി​വേ​ട്ട ന​ട​ക്കു​ന്ന ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തെ ആ​ല്‍​ത്ത​റ​യി​ല്‍ ക​ഴി​ഞ്ഞ 17 വ​ര്‍​ഷ​മാ​യി മ​ത​സൗ​ഹാ​ര്‍​ദ​ത്തി​ന്‍റെ ദീ​പാ​ല​ങ്കാ​ര​പ്ര​ഭ ഒ​രു​ക്കു​ന്ന​ത് നി​സാ​റാ​ണ്. മ​ന്ത്രി ആ​ര്‍. ബി​ന്ദു ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ണ്‍ ചെ​യ്തു. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ സു​ജ സ​ഞ്ജീ​വ്കു​മാ​ര്‍, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, കാ​ട്ടു​ങ്ങ​ച്ചി​റ ജു​മാ മ​സ്ജി​ദ് ഇ​മാം സ​ക്ക​റി​യ ഖാ​സ്മി, ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ് സി​എം​ഡി കെ.​ജി. അ​നി​ല്‍​കു​മാ​ര്‍, ഉ​മ അ​നി​ല്‍​കു​മാ​ര്‍, മു​ന്‍​ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ യു. ​പ്ര​ദീ​പ് മേ​നോ​ന്‍, ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യം​ഗം അ​ഡ്വ. കെ.​ജി അ​ജ​യ​കു​മാ​ര്‍, മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സോ​ണി​യ ഗി​രി, ന​ഗ​ര​സ​ഭ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​യ്‌​സ​ണ്‍ പാ​റേ​ക്കാ​ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കൂ​ട​ല്‍​മാ​ണി​ക്യ​ത്തി​ല്‍ ഇ​ന്ന്

രാ​വി​ലെ 8.30 മു​ത​ല്‍ ശീ​വേ​ലി, രാ​ത്രി 9.30 മു​ത​ല്‍ വി​ള​ക്ക്. പ​ഞ്ചാ​രി​മേ​ള​ത്തി​ന് പെ​രു​വ​നം പ്ര​കാ​ശ​ന്‍ മാ​രാ​ര്‍ പ്ര​മാ​ണം​വ​ഹി​ക്കും.

സ്‌​പെ​ഷ​ല്‍ പ​ന്ത​ലി​ല്‍

ഉ​ച്ച​തി​രി​ഞ്ഞ് ഒ​രു​മ​ണി മു​ത​ല്‍ 4.15 വ​രെ തി​രു​വാ​തി​ര​ക്ക​ളി, 4.15 മു​ത​ല്‍ 4.45 വ​രെ കു​മാ​രി മ​ഹേ​ശ്വ​രി ഗി​രീ​ഷ്, മ​ഹാ​ല​ക്ഷ്മി ഗി​രീ​ഷ് എ​ന്നി​വ​രു​ടെ ഭ​ര​ത​നാ​ട്യം, 4.45 മു​ത​ല്‍ 5.45 വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട ആ​ര്‍​എ​ല്‍​വി സു​ന്ദ​ര​ന്‍റെ ശാ​സ്ത്രീ​യ​നൃ​ത്തം, 5.45 മു​ത​ല്‍ 6.15 വ​രെ കൃ​തി മ​നോ​ജി​ന്‍റെ ഭ​ര​ത​നാ​ട്യം, 6.15 മു​ത​ല്‍ ഏ​ഴു​വ​രെ അ​ന്ന​മ​ന​ട അ​തു​ല്‍​കൃ​ഷ്ണ എ​സ്.​നാ​യ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യം, ഏ​ഴു​മു​ത​ല്‍ 7.45 വ​രെ എ​റ​ണാ​കു​ളം ഗം​ഗാ​ല​ക്ഷ്മി​യു​ടെ ഭ​ര​ത​നാ​ട്യം, 7.45 മു​ത​ല്‍ രാ​ത്രി 8.45 വ​രെ ബം​ഗ​ളൂ​രു മ​ധു​ലി​ത മൊ​ഹ​പ​ത്ര​യു​ടെ ഒ​ഡീ​സി, 8.45 മു​ത​ല്‍ കൊ​ച്ചി​ന്‍ വേ​വ്‌​സ് ഓ​ഫ് മ്യൂ​സി​ക് നാ​ദ​സൗ​പ​ര്‍​ണി​ക​യു​ടെ ഭ​ക്തി​ഗാ​ന​മേ​ള.

സം​ഗ​മം വേ​ദി​യി​ല്‍

ഉ​ച്ച​തി​രി​ഞ്ഞ് 130 മു​ത​ല്‍ 3.30വ​രെ തി​രു​വാ​തി​ര​ക്ക​ളി, 3.30 മു​ത​ല്‍ 4.30 വ​രെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ക​ലാ​ചാ​ര്യ നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ന്‍റെ ഭ​ര​ത​നാ​ട്യ​ക​ച്ചേ​രി, 4.30 മു​ത​ല്‍ 5.15 വ​രെ കൃ​ഷ്ണാ​ര്‍​പ്പ​ണ ഗ്രൂ​പ്പ് സി.​ജി. ഗി​രി​ജ​യു​ടെ അ​ഷ്ട​പ​ദി, 5.15 മു​ത​ല്‍ ആ​റു​വ​രെ തി​രു​വ​ന​ന്ത​പു​രം സു​മ സ​ന്ധ്യ​യു​ടെ ഭ​ര​ത​നാ​ട്യം, ആ​റ്ു​മു​ത​ല്‍ സി.​എ​സ്. സ​ജീ​വി​ന്‍റെ ശാ​സ്ത്രീ​യ​സം​ഗീ​തം, എ​ട്ടു​മു​ത​ല്‍ ഒ​മ്പ​തു​വ​രെ പെ​രി​ങ്ങോ​ട്ടു​ക​ര നി​ര​ഞ്ജ​ന്‍ ശ്രീ​ല​ക്ഷ്മി​യു​ടെ ഭ​ര​ത​നാ​ട്യം, ഒ​മ്പ​തു​മു​ത​ല്‍ 10 വ​രെ യു​എ​സ്എ ചി​ത്ര സി​ജി​ത്തി​ന്‍റെ മോ​ഹി​നി​യാ​ട്ടം, 12ന് ​ക​ഥ​ക​ളി - കാ​ല​കേ​യ​വ​ധം, ബാ​ലി​വ​ധം. അ​വ​ത​ര​ണം​ ഉ​ണ്ണാ​യി​വാ​ര്യ​ര്‍ സ്മാ​ര​ക ക​ലാ​നി​ല​യം.